റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

16 ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ തമിഴ്നാട്ടിലെത്തി

March 24, 2022 - 7:35 pm

ചെന്നൈ: ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികള്‍ എത്തുന്നു. 16 ശ്രീലങ്കന്‍ സ്വദേശികള്‍ ജാഫ്ന, മാന്നാര്‍ മേഖലകളില്‍ നിന്ന് തമിഴ്നാട്ടിലെത്തി. രണ്ടു സംഘങ്ങളായാണ് ഇവര്‍ എത്തിയത്. മൂന്ന് കുട്ടികളുള്‍പ്പെടെ ആറ് അഭയാര്‍ത്ഥികളടങ്ങിയ ആദ്യ സംഘം രാമേശ്വരത്തിന് അടുത്ത് ഒരു ദ്വീപില്‍ കുടുങ്ങിയതോടെ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി തീരത്ത് എത്തിക്കുകയായിരുന്നു. രാത്രി ഏറെ വൈകിയാണ് മറ്റൊരു പത്തംഗസംഘം എത്തിയത്. ശ്രീലങ്കയിലെ തൊഴിലില്ലായ്മയും ഭക്ഷണ ദൗര്‍ലഭ്യവും മൂലം അഭയാര്‍ത്ഥികള്‍ പലായനം ചെയ്യുകയാണെന്ന് തമിഴ്നാട് പോലിസ് വൃത്തങ്ങള്‍ പറഞ്ഞു. ലങ്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി പ്രവാഹത്തിന്റെ തുടക്കം മാത്രമാകാം ഇതെന്നാണ് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. രണ്ടായിരത്തോളം അഭയാര്‍ഥികള്‍ വരും ആഴ്ചകളില്‍ എത്താന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട്ടിലെ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *