യോഗി ആദിത്യനാഥിനെ രണ്ടാംതവണയും യുപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു

ലഖ്നോ: യോഗി ആദിത്യനാഥിനെ രണ്ടാംതവണയും യുപി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. ബിജെപി ലജിസ്ളേറ്റീവ് കമ്മിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ലഖ്നോവില്‍ 250ഓളം എംഎല്‍എമരുടെ യോഗത്തിലാണ് യോഗി ആദിത്യനാഥിന്റെ പേര് മുഖ്യമന്ത്രിസ്ഥാനത്തേക്ക് സ്ഥിരീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ബിജെപിയുടെ സംസ്ഥാന നിരീക്ഷകനും യോഗത്തില്‍ സംബന്ധിച്ചു. ലഖ്നോവില്‍ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കും. ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുക്കും. കൂടാതെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വലിയ ഭൂരിപക്ഷത്തോടെയാണ് ബിജെപി വിജയിച്ചത്. 403 സീറ്റില്‍ ബിജെപി 273 സീറ്റില്‍ വിജയിച്ചു. എസ്പി 125 സീറ്റ് കരസ്ഥമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →