റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എംപ്ലോയിസ്‌ പ്രൊവിഡന്റ് ഫണ്ട്‌ നിക്ഷേപത്തിനുളള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം: മന്ത്രി വി.ശിവന്‍കുട്ടി

March 14, 2022 - 10:55 am

തിരുവനന്തപുരം : എംപ്ലോയിസ്‌ പ്രൊവിഡന്റ് ഫണ്ട്‌ നിക്ഷേപത്തിനുളള പലിശ 8.5 ശതമാനത്തില്‍ നിലനിര്‍ത്തണമന്നാവശ്യപ്പെട്ട് സംസ്ഥാന തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി കേന്ദ്ര തൊഴില്‍മന്ത്രിക്ക്‌ കത്തയച്ചു.എംപ്ലോയിസ്‌ പ്രൊവിഡന്റ് ഫണ്ട്‌ നിക്ഷേപത്തിനുളള പലിശ കുറച്ച കേന്ദ്ര നടപടി പിന്‍വലിക്കണം എന്നാവശ്യപ്പെട്ട്‌ കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനാണ്‌ കത്തയച്ചത്‌.

2021-22 വര്‍ഷം 8.1 ശതമാനം പലിശ നല്‍കിയാല്‍ മതിയെന്ന്‌ ഇപിഎഫ്‌ യോഗത്തില്‍ തീരുമാനമായിരുന്നു. മുന്‍ വര്‍ഷത്തില്‍ 8.5 ശതമാനമാണ് നല്‍കിയത്‌. അംഗങ്ങളായ ആറു കോടിയോളം ജീവനക്കാര്‍ക്ക്‌ പലിെശ കുറക്കാനുളള തീരുമാനം തിരിച്ചടിയാകുമെന്ന്‌ മന്ത്രി ശിവന്‍കുട്ടി ചൂമ്‌ടിക്കാട്ടി. ഭൂരിഭാഗം ജീവനക്കാര്‍ക്കും വിരമിക്കലിനുശേഷം ചുരുങ്ങിയ പെന്‍ഷന്‍ ആയ 1000രൂപയാണ്‌ ലഭിക്കുന്നതെന്ന് മന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചു.സഞ്ചിത നിധിയായ 15ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ഉറപ്പി ല്‍ ഉയര്‍ന്ന നിരക്കില്‍ നിക്ഷേപം നടത്തി ഇപിഎഫ്ഒയുടെ വരുമാനം വര്‍ദ്ധിപ്പിക്കണമെന്നും മന്ത്രി കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *