റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാർ പിടിയിലായി

March 12, 2022 - 9:29 am

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽനിന്നും ഭക്ഷ്യ സാധനങ്ങൾ കടത്താൻ ശ്രമിച്ച രണ്ട് ജീവനക്കാരെ വിജിലൻസ് പിടികൂടി. ആശുപത്രിയിലെ പാചകക്കാരായ ശിവദാസൻ, കമാൽ എന്നിവരെയാണ് കോഴിക്കോട് വിജിലൻസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ പിടികൂടിയത്.

അന്തേവാസികൾക്കായി എത്തിച്ച അരിയും പച്ചക്കറിയും ചിലർ സ്വന്തം ആവശ്യത്തിനായി കൊണ്ടുപോകുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇരുവർക്കുമെതിരെ വിജിലൻസ് വകുപ്പുതല നടപടിക്കും ശുപാർശ ചെയ്തു. ഭക്ഷ്യധാന്യങ്ങൾ കടത്തിയ രണ്ട് ജീവനക്കാരെ കഴിഞ്ഞ വർഷവും വിജിലൻസ് പിടികൂടിയിരുന്നു. വിജിലൻസ് നൽകിയ വിവരങ്ങൾ ഡിഎംഒയ്ക്ക് കൈമാറിയിട്ടുണ്ടെന്നും, ഡിഎംഒ തുടർ നടപടികൾ സ്വകീരിക്കുമെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *