റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഇന്ത്യയ്ക്ക് വമ്പന്‍ വിലക്കുറവില്‍ അസംസ്‌കൃത എണ്ണ നല്‍കാന്‍ മല്‍സരിച്ച് റഷ്യന്‍ എണ്ണക്കമ്പനികള്‍

March 9, 2022 - 7:51 pm

മോസ്‌കോ: ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന യു.എസ് പ്രഖ്യാപനത്തിനു പിന്നാലെ, ഇന്ത്യക്കു വമ്പന്‍ ഇളവുകള്‍ വാഗ്ദാനംചെയ്ത് റഷ്യന്‍ എണ്ണക്കമ്പനികള്‍. 27 ശതമാനം വരെ വിലക്കുറവില്‍ അസംസ്‌കൃത എണ്ണ നല്‍കാമെന്ന് വാഗ്ദാനം. റഷ്യന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റോസ്നെഫ്റ്റാണ് കൂടുതല്‍ ഇളവ് വാഗ്ദാനം ചെയ്തത്. ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ എണ്ണ നല്‍കുന്നതും റോസ്നെഫ്റ്റ് ആണ്. യു.എസ് പ്രഖ്യാപനത്തിനു പിന്നാലെ യു.എസിലും യൂറോപ്പിലും എണ്ണവില കുതിച്ചുയര്‍ന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യക്ക് ആശ്വാസമേകുന്ന വാഗ്ദാനം. എന്നാല്‍, ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. രാജ്യാന്തര പണം കൈമാറ്റ ശൃംഖലയായ സ്വിഫ്റ്റില്‍ നിന്ന് ഏതാനും റഷ്യന്‍ ബാങ്കുകളെ അമേരിക്ക തുടക്കത്തിലേ വിലക്കിയിരുന്നു. അതിനാല്‍, ഡോളറില്‍ കമ്പനികളുമായി വിനിമയം സാധ്യമല്ല. എണ്ണയ്ക്ക് എങ്ങനെ പണം നല്‍കുമെന്നതാണ് വെല്ലുവിളി. ഇന്ത്യയിലേക്ക് ആയുധങ്ങളും എണ്ണയും വളവും കയറ്റുമതി ചെയ്യുന്ന പ്രധാന രാജ്യമാണ് റഷ്യ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *