കീവ്: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം രൂക്ഷമായ സുമിയിൽ നിന്ന് കഴിഞ്ഞ ദിവസം നിരവധിപേരെയാണ് ഇന്ത്യ രക്ഷപ്പെടുത്തിയത്.
ഇന്ത്യക്കാര്‍ക്ക് പുറമെ ഇക്കൂട്ടത്തില്‍ ഒരു പാക്കിസ്ഥാൻ സ്വദേശിയായ വിദ്യാർഥിനിയുമുണ്ടായിരുന്നു. സുമിയില്‍ നിന്ന് പുറത്ത് കടക്കാന്‍ സഹായിച്ച ഇന്ത്യൻ അധികൃതർക്ക് നന്ദി അറിയിക്കുന്നതായി വിദ്യാർഥിനിയായ അസ്മ ഷെഫീഖ് പറഞ്ഞു. ‘യുക്രൈനിൽ കുടുങ്ങിക്കിടന്ന എന്നെ സുരക്ഷിതമായി ഒഴിപ്പിച്ചതിന് കിയവിലെ ഇന്ത്യൻ എംബസിയോട് നന്ദി അറിയിക്കുന്നു.
ഞങ്ങൾ വളരെ വിഷമകരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോയത്. ഞങ്ങളെ പിന്തുണച്ചതിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും പ്രത്യേകം നന്ദി അറിയിക്കുന്നു. ഇന്ത്യൻ എംബസി കാരണം ഞങ്ങൾ സുരക്ഷിതമായി വീട്ടിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു’ അസ്മ വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
അസ്മ യുക്രൈൻ അതിർത്തിയിലെത്തിയതായും ഉടൻ തന്നെ കുടുംബത്തോടൊപ്പം ചേരുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ പറഞ്ഞു.



