റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് തമ്പാനൂരിൽ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട സ്വദേശി ഗായത്രിയാണ് മരിച്ചത്. ഗായത്രിക്ക് ഒപ്പം മുറിയെടുത്ത പ്രവീൺ എന്നയാളെ കാണാനില്ല.

05/03/22 ശനിയാഴ്ച രാത്രിയാണ് ഗായത്രി സുഹൃത്തും കൊല്ലം സ്വദേശിയുമായ പ്രവീണിനൊപ്പം ഹോട്ടലിൽ മുറിയെടുത്തത്.ഗായത്രിയെ കൊലപ്പെടുത്തിയ ശേഷം പ്രവീൺ രക്ഷപ്പെട്ടെന്നാണ് സൂചന. വാതില്‍ പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. യുവതി കൊല്ലപ്പെട്ട വിവരം പ്രവീണിന്‍റെ സുഹൃത്ത് എന്നുപറഞ്ഞ് ഒരാളാണ് ഹോട്ടലിൽ വിളിച്ചറിയിച്ചത്. തുടർന്ന് ഹോട്ടൽ ജീവനക്കാർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

വൈകിട്ടോടെ പ്രവീണ്‍ മുറിയില്‍ നിന്ന് പുറത്ത് പോയിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പെണ്‍കുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വീട്ടുകാര്‍ നേരത്തെ പരാതി നല്‍കിയിരുന്നു. ഇരുവരും ഒരേ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ്. പ്രവീണിനായി അന്വേഷണം ആരംഭിച്ചതായും സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും തമ്പാനൂർ സി.ഐ എസ്.സനോജ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *