റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

യുക്രൈനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ അന്വേഷിക്കാന്‍ യുഎന്‍

March 5, 2022 - 12:15 pm

കീവ്: യുക്രൈനിലെ റഷ്യന്‍ ആക്രമണത്തിനിടെയുണ്ടായ മനുഷ്യാവകാശലംഘനങ്ങളെ അപലപിക്കുന്ന പ്രമേയം അംഗീകരിച്ച് ഐക്യരാഷ്ട്രസംഘടന (യു.എന്‍) മനുഷ്യാവകാശ കൗണ്‍സില്‍. യുദ്ധത്തിനിടെയുള്ള മനുഷ്യാവകാശലംഘനങ്ങള്‍ അന്വേഷിക്കാന്‍ കമ്മിഷന്‍ രൂപീകരിച്ചു.
യുക്രൈനില്‍ സാധാരണക്കാരെ ആക്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ കൗണ്‍സിലിലെ റഷ്യന്‍ പ്രതിനിധി ഇവ്ഗെനി ഉസ്തിനോവ് നിഷേധിച്ചു. പ്രമേയത്തെ പിന്താങ്ങുന്നവര്‍ എന്തുമാര്‍ഗത്തിലും റഷ്യയെ കുറ്റപ്പെടുത്തുന്നവരാണെന്നും അദ്ദേഹം ആരോപിച്ചു. റഷ്യയുടെ യുദ്ധക്കുറ്റങ്ങള്‍ അന്വേഷിക്കേണ്ടതും ഉത്തരവാദികളെ കണ്ടെത്തേണ്ടതും കൗണ്‍സിലിന്റെ ഉത്തരവാദിത്വമാണെന്നു വോട്ടെടുപ്പിനു മുമ്പ് യുക്രൈന്‍ അംബാസഡര്‍ യെവ്ഹെനിയ ഫിലിപെങ്കോ ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *