റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ന്യൂഡല്‍ഹി : യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ റഷ്യന്‍ സൈന്യം റഷ്യന്‍ അതിര്‍ത്തിവഴി ഒഴിപ്പിക്കാന്‍ തീരുമാനമായി. പുടിനുമായി മോദി ഫോണ്‍വഴി നടത്തിയ ചര്‍ച്ചയിലാണ്‌ തീരുമാനം. യുദ്ധം തുടങ്ങിയ ശേഷം ഇത്‌ രണ്ടാം തവണയാണ്‌ പുടിനുമായി മോദി ചര്‍ച്ച ചെയ്യുന്നത്‌. അതിനിടെ യുക്രൈനിലെ രക്ഷാദൗത്യം ചര്‍ച്ച ചെയ്യാന്‍ മോദി ഉന്നത ഉദ്യാഗസ്ഥരുടെ യോഗം വിളിച്ചു. യുക്രൈനിലെ നഗരങ്ങളില്‍ കനത്ത ഷെല്ലാക്രമണം നടക്കുകയാണെന്നും ഇരുപതിനായിരത്തോളം സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്നും യുക്രൈന്‍ അറിയിച്ചു.

അതേസമയം ഹര്‍ക്കീവിലെ ഇന്ത്യാക്കാര്‍ അടിയന്തിരമായി നഗരം വിടണമെന്ന മുന്നറിയിപ്പിന്റെ സമയപരിധി അവസാനിച്ചു. യുക്രൈന്‍ സമയം വൈകിട്ട്‌ ആറിന്‌ മുമ്പ്‌ സുരക്ഷാ കേന്ദ്രങ്ങളിലേക്ക്‌ മാറാനായിരുന്നു എംബസി യുടെ നിര്‍ദ്ദേശം അതിനുപിന്നാലെയാണ്‌ മുന്നറിയിപ്പ വന്നത്‌. നടന്നാണെങ്കിലും ഹര്‍ക്കീവ്‌ നഗരം വിടണമെന്നായിരുന്നു എംബസിയുടെ നിര്‍ദ്ദേശം. പെസോചിന്‍,ബാബയെ, ബെസ്ലിയുഡോവ്‌ക എന്നീസ്ഥലങ്ങളില്‍ എത്രയും വേഗം എത്തണമെന്നും ഇന്ത്യന്‍ എംബസി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *