റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊണ്ടോട്ടി: കൊണ്ടോട്ടി നഗരത്തിൽ ബൈപ്പാസിനരികെ ബഹുനില കെട്ടിടത്തിൽ വൻ തീപ്പിടുത്തം . ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. 2022 ഫെബ്രുവരി 28 തിങ്കളാഴ്ച വൈകുന്നേരം നാലോടെയാണ് സംഭവം. കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്നു ഹോട്ടലിലാണ് തീപ്പിടുത്തമുണ്ടായത്. ഹോട്ടലിന്റെ അടുക്കള ഭാഗത്താണ് തീ പർന്നത്. ഗ്യാസ് സിലിണ്ടറുകൾക്കും എണ്ണ ടിന്നുകൾക്കും തീപ്പിടിച്ചതോടെ ബഹുനില കെട്ടിടം മുഴുവൻ തീ വിഴുങ്ങിയ അവസ്ഥയിലായി. ഹോട്ടൽ ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും ഇറങ്ങി ഓടിയതിനാൽആളപകടം ഒഴിവായി.

മലപ്പുറത്ത് നിന്ന് അഗ്നി ശമന സേനയാണ് ആദ്യം രക്ഷാപ്രവർത്തനത്തിനെത്തിയത്. മീഞ്ചന്തയിൽ നിന്നും മഞ്ചേരിയിൽ നിന്നും അ​ഗ്നി രക്ഷാ യൂണിറ്റുകളും സ്ഥലത്തെത്തി. എന്നാൽ തീ നിയന്ത്രണ വിധേയമാകാതിരുന്നതോടെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള അഗ്നിശമന യന്ത്രവും രക്ഷാപ്രവർത്തനത്തിന് എത്തി. ഈ യന്ത്രം എത്തിയതോടെയാണ് തീ നിയന്ത്രണ വിധേയമാകാൻ സാധിച്ചത്.

ഹോട്ടൽ കെട്ടിടത്തോട് ചേർന്നുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എച്ച് ഡി എഫ് സി ബാങ്കിലേക്ക് തീ പടരാതിരുന്നതും ആശ്വാസമായി. എട്ട് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയത്. വെള്ളം തീർന്നതോടെ ടാങ്കർ ലോറിയിലും വെള്ളം എത്തിച്ചു. ഒന്നര മണിക്കൂർ നേരെത്തെ കഠിന പ്രയത്നത്തിനൊടുവിലാണ് തീർ പൂർണമായും നിയന്ത്രണ വിധേയമായത്. നാശനഷ്ടത്തിന്റെ കണക്ക് വ്യക്തമായിട്ടില്ലെന്ന് ഹോട്ടലുടമ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *