റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: സ്‌കൂളുകളുടെ പ്രവര്‍ത്തനസമയം വൈകീട്ട് വരെയാക്കിയ സാഹചര്യത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ അധ്യാപകര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കുമായി സ്‌കൂള്‍ സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പരിശീലനം ഓണ്‍ലൈനായി സംഘടിപ്പിച്ചു. ഡെപ്യൂട്ടി കലക്ടര്‍ (ദുരന്തനിവാരണം) ഐ ജെ മധുസൂദനന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി വി മദനമോഹനന്‍ സ്വാഗതവും ഹസാര്‍ഡ് അനലിസ്റ്റ് സുസ്മി സണ്ണി നന്ദിയും പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രൊജക്റ്റ് ഓഫീസര്‍ ജോ ജോണ്‍ ജോര്‍ജ്, ആര്‍ക്കിട്ടെക്ട് വി ഇന്ദു എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സ്‌കൂളുകളിലും സ്‌കൂളിന് വെളിയിലും കുട്ടികളുടെ സുരക്ഷ, സുരക്ഷാമാര്‍ഗ്ഗനിര്‍ദേശങ്ങള്‍, സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഫയര്‍ പ്രൊഡക്ഷന്‍ ആന്റ് ഫയര്‍ സേഫ്റ്റി, സ്കൂള്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ് എന്നീ വിഷയങ്ങളിലാണ് ക്ലാസുകള്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ സുരക്ഷാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ വിവിധ കൈപ്പുസ്തകങ്ങള്‍, സുരക്ഷയെപ്പറ്റി പ്രതിപാദിക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനുകള്‍ എന്നിവ പരിചയപ്പെടുത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *