തിരുവനന്തപുരം : കൃത്രിമ കളര്‍ ടാര്‍ട്രാസില്‍ ചേര്‍ത്ത് മില്‍ക്ക് ബ്രഡ് വില്‍പ്പന നടത്തിയ കേസില്‍ രണ്ടുപേര്‍ക്കെതിരെ ജുഡീഷ്യല്‍ ഫസ്റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കേസെടുത്തു. ഉല്‍പ്പാദകനും വില്‍പ്പനക്കാരനും എതിരെയാണ് കേസ്. പ്ലാമൂട് സെന്റ് മൈക്കിള്‍സ് ബേക്കറിയിലെ ഫുഡ് ബിസിനസ് ഓപ്പറേറ്ററായ (വില്‍പ്പനക്കാരന്‍) വട്ടിയൂര്‍ക്കാവ് മൂന്നാമൂട് പല്ലേലില്‍ മാമ്മന്‍ ജേക്കബ്(60),ലൈസന്‍സിയും ഉല്‍പ്പാദകനുമായ സെന്റ് മൈക്കിള്‍സ് ബേക്കറി ഉടമ മൈക്കിള്‍ ഡേവിഡ്(44) എന്നിവരെ ഒന്നും,രണ്ടും പ്രതികളാക്കിയാണ് കേസെടുത്തിട്ടുളളത്. പ്രതികള്‍ 2022 ജൂണ്‍ 19ന് ഹാജരാകാന്‍ മജിസ്‌ട്രേറ്റ് അഭിനിമോള്‍ രാജേന്ദ്രന്‍ ഉത്തരവിട്ടു.
2019 ഓഗസ്‌റ്റ് 8ന് ഉച്ചക്ക് 12.30നാണ് കഴക്കൂട്ടം സര്‍ക്കിള്‍ സേഫ്‌റ്റി ഓഫീസര്‍ എസ് സംഗീത് നടത്തിയപരിശോധനയിലാണ് ബ്രഡ് സാമ്പിളില്‍ സിന്തറ്റിക്ക് ഫുഡ് കളറായ ടാര്‍ട്രാസിന്‍ (കളര്‍ ഇന്‍ഡ്‌ക്‌സ് 19140) അടങ്ങിയിട്ടുളളതായി കണ്ടെത്തിയത് . 2016ലെ ഫുഡ് സേഫ്‌റ്റി ആന്റ് സറ്റാന്‍ഡേര്‍ഡ്‌സ് നിയമത്തിലെ 59(1),3(1), 26,27, എന്നീ വകുപ്പുകള്‍ 2011ലെ എഫ്.എസ്‌എസ് റഗുളേഷന്‍ നിയമത്തിലെ ചട്ടം 7.1 എന്നിവ പ്രകാരം പ്രതികള്‍ക്കെതിരെ കേസെടുത്തു.



