റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

February 20, 2022 - 9:02 am

കൊട്ടാരക്കര : കൊട്ടാരക്കര വാളകത്ത്‌ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എംസി റോഡ്‌ സൈഡില്‍ വാളകം സെന്റ്. മേരീസ്‌ ബഥനി സ്‌കൂളിന്‌ സമീപത്തുളള കുരിശടിയുടെ മുന്നില്‍ നിന്നാണ്‌ ചോരകുഞ്ഞിനെ കണ്ടെത്തിയത്‌. 2022 ഫെബ്രുവരി 19ന്‌ രാത്രി 7.30ഓടെ അതുവഴി നടന്നുപോയ യാത്രക്കാരാണ് തുണിയില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിനെ കണ്ടത്‌. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു

പിങ്ക്‌ പോലീസും വാളകം എയ്‌ഡ്‌ പോസ്‌റ്റിലെ പോലീസും ഉടന്‍ സ്ഥലത്തെത്തി കുഞ്ഞിനെ തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സക്കുശേഷം കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലെ നവജാത ശിശുക്കളുടെ ഐസിയുവിലേക്ക മാറ്റി. നാല്‌ദിവസം മാത്രം പ്രായമുളള ആണ്‍കുഞ്ഞിന്‌ 2.7കിലോ തൂക്കമുണ്ട്‌. കുഞ്ഞ്‌ പൂര്‍ണ ആരോഗ്യവാനാണെന്ന്‌ ആശുപത്രി അധികൃതര്‍ പറഞ്ഞു പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *