റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: കുടിവെള്ള ക്ഷാമത്തിന് പരിഹാരം: സൗഹാർദ്ദ പദ്ധതിയുമായി പാണഞ്ചേരി

February 18, 2022 - 3:07 pm

തൃശ്ശൂർ:കുടിവെള്ളക്ഷാമം പരിഹരിക്കാൻ സൗഹാർദ്ദ പദ്ധതിയുമായി പാണഞ്ചേരി പഞ്ചായത്ത്. കുടിവെള്ള ക്ഷാമം രൂക്ഷമായ പഞ്ചായത്ത് പതിനൊന്നാം വാർഡിലാണ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. പദ്ധതിയുടെ ഉദ്‌ഘാടനം ഫെബ്രുവരി 19ന് വൈകീട്ട് നാലിന് റവന്യൂ മന്ത്രി അഡ്വ കെ രാജൻ നിർവ്വഹിക്കും. വേനൽക്കാലത്ത് ശുദ്ധജലത്തിനായി കഷ്ടപ്പെടുന്നതിന് പരിഹാരമായി വർഷം മുഴുവൻ വെള്ളം ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഗ്രാമീണ വീടുകളിലേക്ക് ടാപ്പുകൾ വഴി കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ പഞ്ചായത്തിന്റെ 2021 – 2022 പ്ലാനിംഗ് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. 16 ലക്ഷം ഉപയോഗിച്ച് സ്ഥലം വാങ്ങി കിണർ കുത്തി ടാങ്ക് നിർമ്മിച്ചാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. 40 കുടുംബങ്ങൾക്ക് പൈപ്പ് ലൈൻ കണക്ഷൻ ലഭ്യമാക്കുക എന്ന് ലക്ഷ്യമിടുന്നതാണ് പദ്ധതി.പഞ്ചായത്തിന്റെ പല പ്രദേശങ്ങളിൽ ശുദ്ധജല ദൗർലഭ്യത മൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതോടെ പരിഹാരമാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ്  പി പി രവിന്ദ്രൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *