റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിണർ: പഞ്ചായത്ത് ജീവനക്കാരുടെ സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 28 ന്

February 16, 2022 - 5:05 pm

കിണർ: പഞ്ചായത്ത് ജീവനക്കാർക്കായുളള സംസ്ഥാനതല ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി 28 ന് കണ്ണൂർ പയ്യാമ്പലം ടർഫ് ഗ്രൗണ്ടിൽ  നടക്കും. പരിപാടിയുടെ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ റിഷ്ന, ന്യൂമാഹി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കെ സെയ്തു എന്നിവർ സംസാരിച്ചു. മുഖ്യരക്ഷാധികാരിയായി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യയേയും രക്ഷാധികാരികളായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ടി ജെ അരുൺ, പഞ്ചായത്ത് അസി. ഡയറക്ടർ, പി എം  ധനേഷ്, കമ്മിറ്റി ചെയർമാനായി ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ശ്രീധരൻ എന്നിവരെയും തെരഞ്ഞെടുത്തു. വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *