റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോഴിക്കോട്: മന്തരത്തൂര്‍ സഹകരണ ബാങ്കിന്റെ പുതിയ ശാഖകള്‍ ഉദ്ഘാടനം ചെയ്തു

February 13, 2022 - 4:05 pm

കോഴിക്കോട്: മന്തരത്തൂര്‍ സഹകരണ റൂറല്‍ ബാങ്കിന്റെ നവീകരിച്ച തിരുവള്ളൂര്‍ ശാഖയുടെയും വനിതാ ശാഖയുടെയും ഉദ്ഘാടനം സഹകരണ – രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ചടങ്ങില്‍ എംഎല്‍എ കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.  

ബാങ്ക് പ്രസിഡന്റ് പി.കെ.ദിവാകരന്‍ സ്വാഗതം പറഞ്ഞു. തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീലത, മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ.അഷ്റഫ്, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സവിത മണക്കുനി, തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എഫ്.എം. മുനീര്‍ എന്നിവര്‍ സംസാരിച്ചു. മറ്റ് ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *