റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ട്രെയിൻ ഗതാഗത സ്തംഭനം; കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ഏർപ്പെടുത്തി

February 11, 2022 - 11:02 pm

തൃശൂർ പുതുക്കാട് ഗുഡ്‌സ് ട്രെയിൻ പാളം തെറ്റി ട്രെയിൻ ഗതാഗതത്തിലുണ്ടായ തടസ്സത്തെ തുടർന്ന്  കൂടുതൽ ബസ് സർവീസുകൾ കെഎസ്ആർടിസി നടത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. നിലവിൽ തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് അഞ്ചും, എറണാകുളത്തും ആലപ്പുഴയിൽ നിന്നും ആറ് വീതവും അധിക ബസുകൾ സർവീസ് നടത്തിയിട്ടുണ്ട്. എറണാകുളത്ത് നിന്നും തിരുവനന്തപുരം, കോഴിക്കോട് ഭാഗങ്ങളിലേക്ക് ആവശ്യത്തിന് ബസുകൾ സർവീസ് നടത്താൻ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ആവശ്യം അനുസരിച്ച് കൂടുതൽ സർവീസ് നടത്താൻ മന്ത്രി നിർദ്ദേശിച്ചു.

അടിയന്തിരമായി ബസ് സർവീസുകൾ ആവശ്യമുണ്ടെങ്കിൽ കെഎസ്ആർടിസിയുടെ കൺട്രോൾ റൂമിൽ ബന്ധപ്പെടണം. ഫോൺ: 0471 2463799, 9447071021,  1800 599 4011.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *