റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സംസ്ഥാനത്ത് പുതിയ 20 മാവേലി സൂപ്പര്‍ സ്റ്റോറുകള്‍ കൂടി ആരംഭിക്കും

February 11, 2022 - 8:53 pm

കൊല്ലം: കേരളത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന പരിപാടിയുടെ ഭാഗമായി പുതിയ 20 മാവേലി സൂപ്പര്‍ സ്റ്റോറുകള്‍ തുടങ്ങുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍. തുരുത്തീലമ്പലം സൂപ്പര്‍ സ്റ്റോര്‍ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ ശക്തമായ പ്രവര്‍ത്തനം തുടരും. 13 ഉത്പന്നങ്ങള്‍ ആറ് വര്‍ഷം മുന്‍പുള്ള വിലയ്ക്ക് പൊതുവിപണിയില്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. മുഴുവന്‍ കാര്‍ഡ് ഉടമകള്‍ക്കും ന്യായ വിലയ്ക്ക് ഉത്പന്നങ്ങള്‍ നല്‍കുകയാണ് ലക്ഷ്യം എന്നും അദ്ദേഹം വ്യക്തമാക്കി.

സിവില്‍ സപ്ലൈസ് വകുപ്പിന്റെ സുഗമ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ബഡ്ജറ്റ് പരിഗണന ഉറപ്പാക്കുമെന്ന് അധ്യക്ഷനായ ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. മൂല്യവര്‍ധിത ഉത്പന്ന വൈവിധ്യം ഉറപ്പാക്കും. ഉദ്പാദകര്‍ക്ക് ന്യായ വിലയോടൊപ്പം ഉപഭോക്താവിന് ലാഭവും ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. നികുതി വരുമാനം കുത്തനെ ഇടിഞ്ഞു. കോവിഡ് വ്യാപനവും സാമ്പത്തിക പ്രതിസന്ധിക്ക് ഇടയാക്കി. എന്നാല്‍ സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ടു ആശ്വാസം പകരുകയാണ് സര്‍ക്കാര്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.റ്റി.ഇന്ദുകുമാര്‍ ആദ്യവില്പന നിര്‍വഹിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *