റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: വിദ്യാഭ്യാസ രംഗത്ത് സംസ്ഥാന നടന്നു വരുന്ന സമാനതകളില്ലാത്ത പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ സ്കൂളുകളെയും മികവിന്റെ കേന്ദ്രങ്ങൾ ആക്കി മാറ്റുമെന്ന്  സർക്കാർ. ചീഫ് വിപ് ഡോ. എൻ ജയരാജ് പറഞ്ഞു. താഴത്തു വടകര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാകിരണം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടു കോടി രൂപ ചെലവഴിച്ചു നിർമ്മിച്ച പുതിയ മന്ദിരത്തിന്റെ ശിലാഫലക അനാശ്ചാദനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതിനാവശ്യമായ  മികച്ച പിന്തുണയാണ്  സംസ്ഥാന സർക്കാർ  ലഭ്യമാക്കി വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ ഭരണമികവിൽ കേരളം പൊതു -ഉന്നത വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ ഉയരങ്ങൾ താണ്ടുകയാണെന്നും  അദ്ദേഹം  പറഞ്ഞു.

കോട്ടയം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ നിർമ്മല ജിമ്മി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വെള്ളാവൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ടി. എസ് ശ്രീജിത്ത്‌, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ ജെ പ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *