റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വിദ്യാഭ്യാസ വായ്പയിന്മേലുളള ജപ്‌തി നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ മുഖ്യമന്ത്രിക്ക്‌ നിവേദനം

February 11, 2022 - 11:11 am

കണ്ണൂര്‍ : വിദ്യാഭ്യാസ വായ്‌പകളിന്മേലുളള ജപ്‌തിയും നിയമ നടപടികളും അവസാനിപ്പിക്കുക, കടക്കെണിയിലായ എല്ലാ വിദ്യാര്‍ത്ഥികളുടെയും കടബാധ്യത വിവേചനമില്ലാതെ സര്‍ക്കാര്‍ ഏറ്റെടുക്കുക, നാലുലക്ഷം വരെയുളള വിദ്യാഭ്യാസ വായ്‌പകള്‍ക്ക്‌ ജാമ്യം ആവശ്യപ്പെടരുതെന്നുളള റിസര്‍വ്‌ ബാങ്കിന്റെ ഉത്തരവ്‌ നടപ്പിലാക്കുക,നിയമവിരുദ്ധമായി ബാങ്കുകള്‍ കൈപ്പറ്റിയിരിക്കുന്ന ആധാരവും മറ്റുരേഖകളും തിരിച്ചുനല്‍കുക ,വിദ്യാഭ്യാസ വായ്‌പ കുടിശിക പിരിക്കാന്‍ റിലയന്‍സിനെ ഏല്‍പ്പിച്ച നടപടികള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ബാങ്കുകളോടാവശ്യപ്പെടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ ഇന്ത്യന്‍ നഴ്‌സസ്‌ പേരന്റ്‌സ്‌ അസോസിയേഷന്‍ (ഐഎന്‍.പി.എ) മുഖ്യമന്ത്രിക്ക നിവേദനം നല്‍കി.

സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള സഹകരണ ധനകാര്യ സ്ഥാപനങ്ങളും വിദ്യാഭ്യാസ വായ്‌പ എടുത്തവരോടുളള നടപടി തുടരുകയാണ്‌ വിദ്യാഭ്യാസ വായ്‌പ നല്‍കുന്നത്‌ സംബന്ധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായി തുച്ഛമായ തുകയ്‌ക്ക്‌ വീടും വസ്‌തുവും ജാമ്യമായി സ്വീകരിച്ചാണ്‌ വായ്‌പ നല്‍കിയിരിക്കുന്നത്‌. വായ്‌പാകുടിശിക തിരിച്ചുപിടിക്കാന്‍ സര്‍ഫാസി ആക്ട്‌ നടപ്പിലാക്കരുതെന്ന്‌ നിയമ സഭയില്‍ പ്രമേയം പാസാക്കിയിട്ടുളളതാണ്‌ .അതിന്‌ വിരുദ്ധമായി ബാങ്കുകള്‍ സര്‍ഫാസി ആക്ട്‌ പ്രയോഗിക്കുന്നതായും സംഘടന ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *