റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പന്നിയെ തുരത്താന്‍ മരുന്നുതളിച്ചു: സമീപവാസികള്‍ക്ക്‌ ദേഹാസ്വാസ്ഥ്യം

February 11, 2022 - 10:28 am

പെരിങ്ങാട്‌: പന്നിയെ തുരത്താനായി കൃഷിയിടത്ത്‌ തളിച്ച ഗ്രാവകത്തിന്റെ ഗന്ധം ശ്വസിച്ച്‌ ശ്വാസം മുട്ടലും ഛര്‍ദ്ദിയും അനുഭവപെട്ടതിനെ തുടര്‍ന്ന്‌ 5 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തെന്നാംപറമ്പ്‌ മാവിള കിഴക്കതില്‍ സജീവ്‌, അമ്പാടിയില്‍ രാജേഷ്‌ ,മാവിള കിഴക്കതില്‍ സന്തോഷ്‌, മാവിള താഴേതില്‍ അഭിലാഷ്‌, മാവിള കിഴക്കതില്‍ ശാലിനി എന്നിവരുടെ കുടുംബങ്ങളിലെ 17 പേരെയാണ്‌ മലമുകള്‍ ഹെല്‍ത്ത്‌ സെന്ററിലേക്ക്‌ മാറ്റിയത്‌.

പെരിങ്ങാട്‌ തെന്നാംപറമ്പില്‍ഏലായില്‍ ചൊവ്വാഴ്‌ച വൈകിട്ട്‌ 3 നാണ്‌ പന്നിയെ തുരത്താനായി രൂക്ഷഗന്ധമുളള ത്രാവകം സ്‌പ്രേ ചെയ്‌തത്‌. വൈകിട്ടോടെ ഏലായ്‌ക്ക് സമീപമുളള 5 വീടുകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ശ്വാസം മുട്ടലും ഛര്‍ദ്ദിയും അനുഭവപ്പെട്ടു.ഇവരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്‌ച രാവിലെ ആശുപത്രിയില്‍ നിന്ന്‌ ഡിസ്‌ചാര്‍ജയി ഇവര്‍ വീടുകളെലെത്തിയെങ്കിലും രൂക്ഷമായ ഗന്ധം വിട്ടുമാറാത്തതിനാല്‍ വീുകളില്‍ താമസിക്കാന്‍ കഴിഞ്ഞില്ല. വാര്‍ഡ്‌ മെമ്പര്‍ ദിവ്യ അനീഷ്‌ വിവരം അറിയിച്ചതിനെ തുടര്‍ന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതരും കൃഷിവകുപ്പ്‌ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇവിടത്ത തൊമസക്കാരെ ഇവിടെ നിന്നു മാറ്റുകയായിരുന്നു.

മലയോര കര്‍ഷകര്‍ പന്നിയെ തുരത്താന്‍ കൃഷിിടങ്ങളില്‍ ഉമിയോ അറക്കപ്പൊടിയോ കിഴികട്ടി കൃഷിയിടങ്ങളില്‍ തൂക്കിയിട്ടശേഷം ഇതിലേക്ക്‌ ഫിനോയില്‍ എന്ന ലായനി സ്‌പ്രേ ചെയ്യാറുണ്ട്‌. മണ്ണിലേക്ക നേര്‌ിട്ട ഈ ലായനി സ്‌പ്രേ ചെയ്‌തതാണ്‌ പ്രശ്‌നം സൃഷ്ടിച്ചതെന്ന്‌ കൃഷി ഓഫീസര്‍ റോമി വര്‍ഗീസ്‌ പറഞ്ഞു. കൃഷിുടമ പെരിങ്ങാട്‌ പുത്തന്‍ചന്ത ശ്രുതിയില്‍ സുരേന്ദ്രനെതിരെ അടൂര്‍ പോലാസ്‌ കേസെടുത്തു. ഇയാളെ പിന്നീട്‌ സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.

കൃഷിയിടത്തില്‍ മാരകമായി വിഷം തളിച്ചിട്ടുണ്ടെന്നും മണ്ണ്‌ പരിശോധന നടത്തണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ പഞ്ചായത്ത്‌ അധികൃതര്‍ ഇടപെടണമെന്നാവശ്യപ്പെട്ട്‌ സ്വതന്ത്ര ഓട്ടോതൊഴിലാള ിയൂണിയന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനുമുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി്‌. അന്വേഷണം ആവശ്യപ്പെട്ട്‌ വാര്‍ഡ്‌ മെമ്പര്‍ ദിവ്യ ഷാജി ആരോഗ്യ വകുപ്പ മന്തിവീണാജോര്‍ജിന്‌ നിവേദനം നല്‍കി,

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *