റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മണിപ്പുഴയില്‍ മൂന്നുവാഹനങ്ങള്‍ കൂട്ടിയിടിച്ചു

February 11, 2022 - 8:50 am

കോട്ടയം: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന്‌ മണിപ്പഴയില്‍ എംസി റോഡില്‍ മൂന്ന്‌ വാഹനങ്ങള്‍ കൂട്ടിയിടിച്ചു. 2022 ഫെബ്രുവരി 10ന്‌ വൈകിട്ട്‌ 4.30നാണ്‌ സംഭവം. പാലുമായി പോകുകയായിരുന്ന പിക്കപ്പ്‌ വാനിന്‌ മുന്നിലേക്ക്‌ നായ ചാടുകയായിരുന്നു. വാന്‍ പെട്ടെന്ന്‌ ബ്രേക്ക ചെയ്‌തു.

തുടര്‍ന്ന് പിന്നാലെ വരികയായിരുന്ന കെ.എസ്‌ആര്‍ടിസി ബസും കാറും വാനിന്‌ പിന്നിലിടിച്ചു. അപകടത്തില്‍ ബസിന്റെ മുന്‍വശത്തെ ചില്ല്‌ പൂര്‍ണമായി തകര്‍ന്നു. കാറിന്റെ മുന്‍ഭാഗത്തിനും കേടുപാടുകളുണ്ട്‌. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ 15മിനിട്ട് ഗതാഗത തടസം നേരിട്ടു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *