അലഹബാദ്: ലഖിംപൂര്‍ കേസില്‍ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രക്ക് ജാമ്യം. യുപി ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകരെ എസ് യു വി വാന്‍ ഇടിച്ചകയറ്റി കൊലപ്പെടുത്തിയെന്നാണ് ആശിഷ് മിശ്രക്ക് എതിരായ കേസ്. 2021 ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് അറസ്റ്റിലായത്. അന്നുമുതല്‍ ജയിലില്‍ കഴിയുകയാണ്.ഒക്ടോബര്‍ മൂന്നിന്, ലഖിംപൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 70 കിലോമീറ്റര്‍ അകലെ, നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ടികുനിയ ഗ്രാമത്തിലാണ് കേസിനാസ്പദമായ അപകടമുണ്ടായത്. കര്‍ഷകരുടെ പ്രതിഷേധ റാലിക്കിടയിലേക്ക് ആശിഷ് വാഹനമിടിച്ചുകയറ്റുകയായിരുന്നു.
നാല് കര്ഷകരുും ഒരു മാധ്യമപ്രവര്‍ത്തകനും വാഹനം കയറിയിയിറങ്ങി മരിച്ചു. ഇതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ അന്ന് എട്ട് പേരാണ് അവിടെ മരിച്ചത്. ഇതില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.



