റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: സൗരോര്‍ജ്ജ വൈദ്യുതിയില്‍ പ്രകാശിക്കാന്‍ ഒല്ലൂക്കര ബ്ലോക്ക് ഓഫീസ്

February 9, 2022 - 4:03 pm

തൃശ്ശൂർ: ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിലെ ഓഫീസുകള്‍ ഇനി സൗരോര്‍ജ്ജ പ്ലാന്റില്‍ നിന്നുള്ള വൈദ്യുതിയില്‍ പ്രകാശിക്കും. വര്‍ദ്ധിച്ചു വരുന്ന വൈദ്യുതി തുക കൂടി കണക്കിലെടുത്താണ് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനം. സോളാര്‍ പവര്‍ പ്ലാന്റ് യൂണിറ്റ് പദ്ധതി നടപ്പിലാക്കുന്നതിനായി 2021-22 സാമ്പത്തിക വര്‍ഷം പൊതുവിഭാഗം വികസന ഫണ്ടില്‍ നിന്ന് 15 ലക്ഷം രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച സോളാര്‍ പ്ലാന്റില്‍ 390 വാട്ടിന്റെ 40 മോണോ ക്രിസ്റ്റലൈന്‍ പാനലുകളാണ് ഉള്ളത്. സോളാര്‍ മീറ്റര്‍, നെറ്റ് മീറ്റര്‍, ഡിസ്ട്രിബൂഷന്‍ ബോക്‌സ്, ലൈറ്റ്‌നിംഗ് അറസ്റ്റര്‍, എര്‍ത്തിങ്, എ സി / ഡി സി കാബളിംഗ് എന്നിവ ഈ പ്രോജക്ടില്‍ ഉള്‍പ്പെടുന്നു. സോളാര്‍ പ്ലാന്റില്‍ നിന്നും ഒരു ദിവസം പരമാവധി 60 യൂണിറ്റ് വൈദ്യുതി ലഭിക്കുമ്പോള്‍ ഓഫീസുകളിലെ ഒരു ദിവസത്തെ ആകെ ശരാശരി ഉപഭോഗം 30 യൂണിറ്റാണ്. അധികം വരുന്ന 30 യൂണിറ്റ് വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേയ്ക്ക് നല്‍കുന്ന രീതിയിലാണ് പ്ലാന്റിന്റെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചിരിക്കുന്നത്. സോളാര്‍ പ്ലാന്റ് യൂണിറ്റിന് 5 വര്‍ഷം വാറന്റിയും 10 വര്‍ഷം വരെ സോളാര്‍ പാനലുകള്‍ക്ക് 90 ശതമാനം പെര്‍ഫോമന്‍സും 25 വര്‍ഷം വരെ 80 ശതമാനം പെര്‍ഫോമന്‍സും പ്ലാന്റ് സ്ഥാപിച്ച കേരള സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ഉറപ്പ് നല്‍കുന്നുണ്ട്. വൈദ്യുതി ക്ഷാമം ഉള്‍പ്പെടെ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പരമ്പരാഗത ഊര്‍ജ്ജ സ്രോതസായ സൗരോര്‍ജ്ജത്തെ പ്രയോജനപ്പെടുത്താന്‍ ഭരണ സമിതി തീരുമാനിച്ചതെന്ന് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ രവി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *