റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

തൃശ്ശൂർ: മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു

February 9, 2022 - 4:19 pm

തൃശൂര്‍ ജില്ലാ മൊബൈല്‍ മണ്ണുപരിശോധന ലാബിന്റെ നേതൃത്വത്തില്‍ തോളൂര്‍ കൃഷിഭവനില്‍ മണ്ണ് പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ കൃഷിഭവന് കീഴിലുള്ള 40 കര്‍ഷകരുടെ മണ്ണ് സാംപിളുകള്‍ പരിശോധിച്ച് ഫലം കൈമാറി. മണ്ണിന്റെ സൂക്ഷ്മ മൂലകങ്ങളുടെ ആധിക്യവും അഭാവവും തിരിച്ചറിഞ്ഞ് ആവശ്യമായ അളവില്‍ മാത്രം വളപ്രയോഗം നടത്തുന്നതിന് പരിശോധന ഫലം സഹായകമാകും. തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ജി പോള്‍സണ്‍, മണ്ണുപരിശോധന ലാബ് അസിസ്റ്റന്റ് ഡയറക്ടര്‍ ജോബി എം ജോസഫ്, കൃഷി ഓഫീസര്‍ സുജിത് പി.ജി, തോളൂര്‍ കൃഷി ഓഫീസര്‍ ജിനേഷ് കുമാര്‍ കെ വി, കൃഷി അസിസ്റ്റന്റ് ലുധീഷ് ഇ ബി, ആശ വില്‍സണ്‍, സയിന്റിഫിക് അസിസ്റ്റന്റ് വരുണ്‍ കെ വി,വിവിധ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *