റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൈക്കൂലി വാങ്ങിയ ഡോക്ടര്‍ വിജിലന്‍സ് പിടിയില്‍

February 5, 2022 - 8:21 am

കണ്ണൂര്‍ ; രോഗിയില്‍ നിന്ന്‌ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടര്‍ വിജിലന്‍സ്‌ സംഘത്തിന്റെ പിടിയിലായി. കണ്ണൂര്‍ ഇരിട്ടി സ്വദേശിയും പെരിന്തല്‍മണ്ണ കാര്‍ഗില്‍ നഗറില്‍ താമസക്കാരനുമായ ഡോ.ടി രാജേഷ്‌(49) ആണ്‌ പിടിയിലായത്‌. വിജിലന്‍സ്‌ ഡിവൈഎസ്‌പി ഫിറോസ്‌ എം ഷെഫീക്കിന്‍റെ നേതൃത്വത്തില്‍ സിഐമാരായ ജ്യോതീന്ദ്രകുമാര്‍ ,ഗംഗാധരന്‍ എന്നിവരാണ്‌ പിടികൂടിയത്‌.

കാഴ്‌ചയില്ലാത്ത വയോധികയ്ക്ക്‌ കാല്‍വിരലില്‍ ശസ്‌ത്രക്രിയ നടത്താന്‍ വേണ്ടിയാണ്‌ കൈക്കൂലി വാങ്ങിയത്‌. പെരന്തല്‍മണ്ണ ആലിപ്പറമ്പിലെ തച്ചന്‍കുന്ന്‌ വീട്ടില്‍ ഖദീജ(60)ക്കാണ്‌ ശസ്‌ത്രക്രിയ നടത്തേണ്ടിരുന്നത്‌ കാലിന്റെ ചെറുവിരല്‍ മുറിച്ചുമാറ്റേണ്ടി വരുന്നതിനാലാണ്‌ ഡോക്ടറെ കണ്ടത്‌. 2022 ജനുവരി 10ന്‌ ജില്ലാ ആശുപത്രിയിലെത്തി അഡ്‌മിറ്റായി .തൊട്ടടുത്ത ശനിയാഴ്‌ചയായിരുന്നു ശസ്‌ത്രക്രിയ ചെയ്യേണ്ടിയിരുന്നത്‌. എന്നാല്‍ വാര്‍ഡില്‍ ശസ്‌ത്രക്രിയ കാത്തുകിടന്ന നാലുരോഗികള്‍ക്കും അന്നേദിവസം ശസ്‌ത്രക്രിയ നടത്തിയെങ്കിലും ഘദീജയെ ഒഴിവാക്കുകയായിരുന്നു.

തുടര്‍ന്ന്‌ വെളളിയാഴ്‌ച വൈകിട്ട്‌ നാലോടെ ജില്ലാ ആശുപത്രിക്ക്‌ സമീപമുളള സ്വകാര്യ ക്ലിനിക്കില്‍ വച്ച്‌ ഖദീജയുടെ മകനില്‍ നിന്ന്‌ പണം വാങ്ങുമ്പോഴാണ്‌ മലപ്പുറം വിജിലന്‍സ്‌ സംഘം പിടികൂടിയത്‌ .28ന്‌ ആശുപത്രിയില്‍ നിന്ന്‌ ഡോക്ടര്‍ ക്ഷുഭിതനായി ഇറക്കി വിട്ടപ്പോള്‍തന്നെ പുറത്തെ ബോര്‍ഡിലെ ആന്റി കറപ്‌ഷന്‍ വിഭാഗം ഫോണ്‍ നമ്പരില്‍ വിളിച്ച് പരാതി പറഞ്ഞിരുന്നു. തുടര്‍ന്നാണ്‌ മറ്റുരോഗികള്‍ ചെയ്‌തപോലെ കൈക്കൂലിയായി 500 രൂപയുടെ രണ്ട്‌ നോട്ടുകള്‍ നല്‍കിയ ഘട്ടത്തില്‍ വിജിലന്‍സ്‌ സംഘമെത്തി പിടികൂടിയത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *