റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കോട്ടയം: അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതി; ഓഫീസുമായി ബന്ധപ്പെടണം

February 3, 2022 - 4:22 pm

അസംഘടിത തൊഴിലാളി സാമൂഹിക സുരക്ഷാ പദ്ധതി; ഓഫീസുമായി ബന്ധപ്പെടണം

കോട്ടയം: സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള കേരള കൈത്തൊഴിലാളി വിദഗ്ദ്ധ തൊഴിലാളി ക്ഷേമനിധി, കേരള ബാർബർ ബ്യൂട്ടീഷൻ തൊഴിലാളി ക്ഷേമനിധി, കേരള അലക്ക് തൊഴിലാളി ക്ഷേമനിധി, കേരള ഗാർഹിക തൊഴിലാളി ക്ഷേമനിധി, ക്ഷേത്ര ജീവനം പാചക തൊഴിലാളി ക്ഷേമനിധി എന്നിവ റദ്ദാക്കി 2016 ഫെബ്രുവരി ഒന്നുമുതൽ കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോർഡിന് രൂപം നൽകിയിരുന്നു. 10 രൂപ, 20 രൂപ നിരക്കിൽ അംഗങ്ങൾ അടച്ചു കൊണ്ടിരുന്ന പ്രതിമാസ വരിസംഖ്യ 100 രൂപയാക്കി ഏകീകരിക്കുകയും ചെയ്തു. എന്നാൽ ബാങ്കിൽ നേരിട്ട് വരിസംഖ്യ അടയ്ക്കുന്ന പല അംഗങ്ങളും ഏകീകരിച്ച പ്രതിമാസ വരിസംഖ്യയായ 100 രൂപ അടയ്ക്കാത്തതിനാൽ കോട്ടയം ജില്ലയിലെ അംഗങ്ങൾ അടിയന്തരമായി ഓഫീസുമായി ബന്ധപ്പെടണം. കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയിൽ അംഗത്വം നേടിയില്ലെങ്കിൽ അംഗങ്ങളുടെ റിട്ടയർമെന്റ് പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ അനുവദിച്ചു നൽകില്ലെന്ന് ബോർഡ് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. വിശദവിവരത്തിന് ഫോൺ: 0481-2300762

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *