റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

നെടുമ്പാശേരി എയർപോർട്ടിൽ റാപ്പിഡ് ആർ ടി പി സി ആർ ടെസ്റ്റിന് അമിത ചാർജ് ഈടാക്കുന്നതായി ആക്ഷേപം; നടപടി സ്വീകരിക്കുമെന്ന് പരാതിക്കാരന് പ്രധാന മന്ത്രിയുടെ ഓഫീസിൽ നിന്നും മറുപടി

February 3, 2022 - 4:07 pm

കൊച്ചി: നെടുമ്പാശേരി എയർപോർട്ടിൽ റാപ്പിഡ് ആർ ടി പി സി ആർ ടെസ്റ്റിന് അമിത ചാർജ് ഈടാക്കുന്നതായി ആക്ഷേപം. കരിപ്പൂർ എയർപോർടിൽ ഒരു ടെസ്റ്റിന് 1380 രൂപയുള്ളപ്പോൾ നെടുമ്പാശേരിയിൽ 2490 രൂപയാണ് ഈടാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് കെ പി സി സി സെക്രട്ടറി അഡ്വ.ഷാജി കോടങ്കട്ടത്ത് പ്രധാനമന്ത്രിക്ക് കത്തെഴുതിയിട്ടുണ്ട്. പരാതിയിൽ മേൽനടപടി സ്വീകരിക്കാൻ ജോയിന്റ് സെക്രട്ടറി റോബർട് ഫ്രാൻസിസിനെ ചുമതലപ്പെടുത്തിയതായി പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ടെന്ന് ഷാജി കോടങ്കണ്ടത്ത് സമദർശിയോട് പറഞ്ഞു.

നെടുമ്പാശേരി എയർപോർടിൽ നിന്നും ഓരോ ആഴ്ചയിലും 125 വിമാനങ്ങൾ പറന്നുയരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *