പനജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ എട്ടാം സീസണില്‍ ഹൈദരാബാദ് എഫ്.സി. ഒന്നാം സ്ഥാനത്തു തുടരുന്നു. തിലക് മൈതാന്സ്റ്റേഡിയത്തില് നടന്ന മത്സരത്തില്‍ അവര്‍ ഒഡീഷ എഫ്.സിയെ 3-2 നാണു തോല്‍പ്പിച്ചത്. 13കളികളില്‍നിന്ന് 23 പോയിന്റ് നേടിയ അവര്‍ രണ്ടാം സ്ഥാനത്തുള്ള കേരളാ ബ്ലാസ്റ്റേഴ്സിനെക്കാള്‍ മൂന്ന് പോയിന്റ് മുന്നിലാണ്. 11 കളികളില്‍ നിന്നാണു ബ്ലാസ്റ്റേഴ്സ് 20 പോയിന്റ് നേടിയത്. ചിയാന്സി, ജോയ വിക്ടര്‍, ആശിഷ് മിശ്ര എന്നിവരാണ് ഹൈദരാബാദിനു വേണ്ടി ഗോളടിച്ചത്. മാവിങ്താങ, ജോനാതാസ് എന്നിവര്‍ ഒഡീഷയ്ക്കു വേണ്ടി ഗോളടിച്ചു. 45-ാം മിനിറ്റില്‍ ഗോളടിച്ച് മാവിങ്താങ ഒഡീഷയെ മുന്നിലെത്തിച്ചിരുന്നു. 51-ാം മിനിറ്റില്‍ ചിയാന്സ സമനില പിടിച്ചു. 70-ാം മിനിറ്റില്‍ വിക്ടറും 73-ാം മിനിറ്റില്‍ മിശ്രയും വലയനക്കി. കളി തീരാന്‍ ആറ് മിനിറ്റ് ശേഷിക്കേയാണു ജോനാതാസ് ഒഡീഷയുടെ രണ്ടാം ഗോളടിച്ചത്. പന്തടക്കത്തില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. അല്പം മുന്‍തൂക്കം നേടാന്‍ ഒഡീഷയ്ക്കായി. 13 കളികളില്‍നിന്നു 17 പോയിന്റ് നേടിയ ഒഡീഷ ഏഴാമതാണ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബംഗളൂരുഎഫ്.സി. 3-0 ത്തിനു ചെന്നൈയിന് എഫ്സിയെ തകര്‍ത്തിരുന്നു.ഇരട്ട ഗോളുകളുമായി ഉദാന്ത സിംഗ് തിളങ്ങിയപ്പോള്‍ മറ്റൊരു ഗോള്‍ നേടിയത് ഇമാന് ബഫസയാണ്. സൂപ്പര്‍ താരം സുനില്‍ ഛേത്രിയാണ് തകര്‍പ്പന്‍ പ്രകടനത്തിന് ചുക്കാന്‍ പിടിച്ചത്. 17പോയന്റുമായി ആറാം സ്ഥാനത്താണ് ബംഗളൂരു. ചെന്നൈയിന് 18 പോയന്റുമായി അഞ്ചാമതാണ്.
ന
റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

