റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കൊച്ചി : മെഡിക്കല്‍ പി.ജി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്‌ എംബിബിഎസ്‌ മാര്‍ക്ക് ലിസ്റ്റ് ഹാജരാക്കാനാവത്തതിനാല്‍ അവസരം നഷ്ടമാകുന്നത്‌ ഒഴിവാക്കാന്‍ ഹൈ്‌ക്കോടതി 2022 ജനുവരി 27ന്‌ രാത്രി 9 മണിക്ക്‌ പ്രത്യേക സിറ്റിംഗ്‌ നടത്തി ഉത്തരവ്‌ നല്‍കി. വയ.നാട്‌ സ്വദേശി ശരത്‌ ദേവസ്യയുടെ ഹര്‍ജിയിലാണ്‌ ജസ്‌റ്റീസ്‌ രാജ വിജയരാഘവന്റെ ബെഞ്ച്‌ അരമണിക്കൂറോളം വാദം കേട്ട്‌ ഉത്തരവ്‌ നല്‍കിയത്‌.

എയിംസിന്റെ (ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌) ഭുവനേശ്വര്‍ സെന്‍ററില്‍ ഫോറന്‍സിക്‌ വിഭാഗത്തിലെ പിജി കോഴ്‌സില്‍ ഹര്‍ജിക്കാരന്‌ പ്രവേശനം ലഭിച്ചിരുന്നു. ജനുവരി 25ന്‌ അഡ്‌മിഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്‌തു. എംബിബിഎസിന്റെ കണ്‍സോളിഡേറ്റഡ്‌ മാര്‍ക്ക്‌ ലിസ്‌റ്റ്‌ ഹാജരാക്കാന്‍ ജനുവരി 28 വരെ അധികൃതര്‍ സമയം നല്‍കിയിരുന്നു.

എന്നാല്‍ ഇന്നലെ ഫോണില്‍ വിളിച്ച്‌ ശരത്തിനോട്‌ ഇന്നലെത്തന്നെ മാര്‍ക്ക്‌ ലിസറ്റ്‌ ഹാജരാക്കണമെന്ന്‌ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു. അതേതുടര്‍ന്നാണ്‌ ശരത്‌ ഹൈക്കോടതിയെ സമീപിച്ചത്‌. ഹൈക്കോടതി രജിസട്രി ചീഫ്‌ ജസറ്റീസിന്റെ അനമുനുമതിയോടെ കേസെടുത്തു. ജസറ്റീസ്‌ രാജ വിജയരാഘവന്‍ ഓണ്‍ലൈനില്‍ ഹര്‍ജി പരിഗണിക്കാന്‍ തയാറാവുകയും ചെയ്‌തു.

ഭുവനേശ്വര്‍ എയിംസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കാന്‍ കേരള ഹൈക്കോടതിക്ക്‌ അഥികാരമില്ലെന്ന്‌ കേന്ദ്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ വാദം ഉയര്‍ത്തിയെങ്കിലും താന്‍ എയിംസ്‌ പ്രവേശന പരീക്ഷയെഴുതിയത്‌ കോഴിക്കോട്‌ സെന്ററിലാണെന്നും ഇത്‌ ഹൈക്കോടതിയുടെ അധികാര പരിധിയിലാണെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി. ഇന്ന്‌ ഭൂവനേശ്വറിലേക്കു പോകാന്‍ വിമാന ടിക്കറ്റെടുത്തെന്നും അറിയിച്ചു. തുടര്‍ന്നാണ്‌ ഇന്നുവൈകിട്ട്‌ 5 വരെ മാര്‍ക്കലിസറ്റ്‌ സമര്‍പ്പിക്കാന്‍ സിംഗിള്‍ ബെഞ്ച്‌ സമയം നീട്ടി നല്‍കിയത്‌. ഇടക്കാല ഉത്തരവിന്റെ പകര്‍പ്പ്‌ എതിര്‍ കക്ഷികള്‍ക്ക്‌ ഇ മെയില്‍വഴി അയക്കാനും നിര്‍ദ്ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *