റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചിത്രീകരണത്തിന് മുമ്പേ പുഷ്പ-2 ന് 400 കോടിയുടെ വാഗ്ദാനം

January 24, 2022 - 9:02 am

ഹൈദരാബാദ്: ചിത്രീകരണത്തിന് മുമ്ബ് തന്നെ അല്ലു അർജുന്റെ പുഷ്പ-2 എന്ന ചിത്രത്തിന് 400 കോടിയുടെ ഓഫറുമായി ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണ കമ്ബനി മൈത്രി മൂവി മേക്കേഴ്സിനെ സമീപിച്ചു.റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്‌ വിവിധ ഭാഷകളിലെ ചിത്രത്തിന്റെ വിതരണത്തിനായിട്ടാണ് കമ്ബനി 400 കോടി വാഗ്ദാനം ചെയ്തത്.

എന്നാല്‍ ചിത്രം വിതരണാവകാശം ഇപ്പോള്‍ നല്‍കുന്നില്ലെന്ന് മൈത്രി മൂവി മേക്കേഴ്‌സ് തീരുമാനിക്കുകയായിരുന്നു. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ ഈ ചിത്രത്തിൽ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുനും ഫഹദ് ഫാസിലും പുഷ്പയിലൂടെ എത്തുന്നത്.അല്ലു അര്‍ജുന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം തീയേറ്ററുകളില്‍ വന്‍ വിജയമായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉടനെ തുടങ്ങുമെന്ന് സംവിധായകന്‍ സുകുമാര്‍ അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തിനുള്ള നടപടികള്‍ ആരംഭിച്ച്‌ കഴിഞ്ഞിരിക്കുന്നു.

മാര്‍ച്ചില്‍ പുഷ്പ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ഉണ്ടാകുമെന്ന് നടി രശ്മിക മന്ദാനയും പറഞ്ഞിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന് താരങ്ങള്‍ പ്രതിഫലം വര്‍ധിപ്പിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. തിയറ്ററുകളില്‍ നിന്ന് തന്നെ 300 കോടിയില്‍ അധികം കളക്ഷന്‍ നേടിയ സിനമയുടെ രണ്ടാം ഭാഗത്തിന് വേണ്ടി നായികയായി എത്തിയ രശ്മിക മന്ദാന ഉയര്‍ത്തിയിരിക്കുന്നത് പ്രതിഫലത്തിന്റെ 50 ശതമാനമാണ്.

ഒരു കോടി രൂപയ്ക്കാണ് രശ്മിക നിലവില്‍ തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഭാഗമാകുന്നത്. ഇത് 3 കോടിയായി ഉയര്‍ത്തിരിക്കുകയാണ് നടി. സിനിമ ഈ ആവശ്യം അംഗീകരിക്കുകയും ചെയ്തുവെന്ന് തെലുങ്ക് മാധ്യമമായ കൊയിമോയി റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൂടാതെ നായകനായി സിനിമയില്‍ എത്തിയ അല്ലു അര്‍ജുന്‍ തന്റെ പ്രതിഫലത്തില്‍ രണ്ട് കോടി രൂപ കൂടി വര്‍ധിപ്പിക്കുകയും ചെയ്തു.പുഷ്പയുടെ ആദ്യ ഭാഗത്ത് 30 കോടിയായിരുന്നു അല്ലുവിന്റെ പ്രതിഫലം. രണ്ടാം ഭാഗത്തിന് തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ വാങ്ങിക്കാന്‍ പോകുന്നത് 32 കോടി രൂപയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *