റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പോക്‌സോ കേസിലെ ഇര തൂങ്ങിമരിച്ച നിലയില്‍

January 21, 2022 - 9:34 am

മലപ്പുറം : പോക്‌സോ കേസിലെ ഇര തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2022 ജനുവരകി 20 വ്യാഴാഴ്‌ച രാവിലെ 9.30 ഓടെയാണ്‌ മലപ്പുറം തേഞ്ഞിപ്പാലത്തെ വാടക വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്‌. കോഴിക്കോട്‌ രാമനാട്ടുകര സ്വദേശിനിയായ പെണ്‍കുട്ടിയുടെ മൃതദേഹം ഇപ്പോള്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രി മോര്‍ച്ചറിയില്‍. കൂട്ടബലാല്‍സംഗം ഉള്‍പ്പെടെ മൂന്നു പോക്‌സോ കേസുകളിലെ ഇരയാണ്‌ 18 കാരിയായ പെണ്‍കുട്ടി. മലപ്പുറം കൊണ്ടോട്ടി, കോഴിക്കോട്‌ ഫറോക്ക്‌ പോലീസ്‌ സ്‌റ്റേഷനുകളില്‍ കേസുണ്ട്‌.

സംഭവത്തില്‍ തേഞ്ഞിപ്പാലം പോലീസ്‌ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇളയ സഹോദരനെ സ്‌കൂളിലാക്കാനായി താന്‍ പോയ സമയത്താണ്‌ കുട്ടി തൂങ്ങി മരിച്ചതെന്നാണ്‌ അമ്മ മൊഴി നല്‍കിയിരിക്കുന്നത്‌. വന്ന ശേഷം പലതവണ കുട്ടിയെ പ്രാതല്‍ കഴിക്കാനായി വിളിച്ചെച്ചെങ്കിലും വാതില്‍ തുറന്നില്ല. പിന്നീട്‌ ഫോണില്‍ വിളിച്ചെങ്കിലും വാതില്‍ തുറക്കാഞ്ഞ സാഹചര്യത്തില്‍ വാതിലിനിന്‌ മുകളിലുളള കിളിവാതിലിലൂടെ കര്‍ട്ടന്‍ മാറ്റി നോക്കിയപ്പോഴാണ്‌ തൂങ്ങി മരിച്ച നിലയില്‍ പെണ്‍കുട്ടിയെ കണ്ടതെന്ന്‌ അമ്മ പറയുന്നു. അയല്‍ക്കാരെത്തി വാതില്‍ ചവിട്ടി പൊളിച്ച്‌ അകത്തുകയറി അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *