റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ഹൈക്കോടതി വീണ്ടും ഓണ്‍ലൈന്‍ സിറ്റിംഗിലേക്ക്‌

January 16, 2022 - 8:33 am

കൊച്ചി : കേരള ഹൈക്കോടതി വീണ്ടും സമ്പൂര്‍ണ ഓണ്‍ലൈന്‍ സിറ്റിംഗ്‌ സംവിദാനത്തിലേക്കു മാറുന്നു. വീഡിയോ കോണ്‍ഫറന്‍സിംഗ്‌ മുഖേന കേസുകള്‍ പരിഗണിക്കുമെന്ന്‌ ഹൈക്കോടതി രജിസ്‌ട്രാര്‍ അറിയിച്ചു.

കോടതി മുറികളില്‍ കക്ഷികളുട അഭിഭാഷകര്‍ നേരിട്ട്‌ ഹാജരായി വാദം നടത്തേണ്ട കേസുകളുടെ കാര്യത്തില്‍ അതത്‌ ജഡ്‌ജിമാര്‍ തീരുമാനമെടുക്കും .പൊതുജനങ്ങള്‍ക്ക്‌ കോടതിയില്‍ പ്രവേശനമില്ല. ജീവനക്കാര്‍ ഹാജരാകുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. 2022 ഫെബ്രുവരി 11 വരെ ഈ നില തുടരും ഓണ്‍ലൈന്‍ സിറ്റിംഗ്‌ തുടരണമോയെന്ന കാര്യം അന്ന്‌ പരിശോധിക്കും.

കോവിഡ്‌ വ്യാപനത്തെ തുടര്‍ന്ന്‌ നേരത്തെ ലോക്‌ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കോടതി പൂര്‍ണമായി ഓണ്‍ലൈനിലേക്ക്‌ മാറിയിരുന്നു. പിന്നീട്‌ സ്ഥിതി മെ്‌ച്ചപ്പെട്ടതോടെയാണ്‌ ഓണ്‍ലൈന്‍ സിറ്റിംഗിനൊപ്പം കോടതി മുറിയില്‍ നേരിട്ടു വാദം കേള്‍ക്കുന്ന ഹൈബ്രീഡ്‌ രീതിയും തുടങ്ങിയത്‌. കടലാസ്‌ രഹിത കോടതിയാക്കുന്നതിന്റെ ഭാഗമായി ഹര്‍ജികള്‍ ഓണ്‍ലൈനായി ഫയല്‍ ചെയ്യുന്ന രീതിയാണ്‌ നിലവിലുളളത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *