സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിൽ വൻ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി പ്രദേശങ്ങളിൽ വൻ പരിസ്ഥിതി ആഘാതത്തിനു സാധ്യതയുണ്ടെന്ന് വിശദമായ പദ്ധതി റിപ്പോർട്ടിൽ മുന്നറിയിപ്പ്. നിർമാണഘട്ടത്തിൽ ഉരുൾപൊട്ടലിനും വെള്ളപ്പൊക്കത്തിനുമെല്ലാം സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

തിരുവനന്തപുരത്തെ സെന്റർ ഫോർ എൻവയോൺമെന്റ് ആൻഡ് ഡെവലെപ്മെന്റ് ആണ് പദ്ധതിയെക്കുറിച്ചുള്ള പരിസ്ഥിതി ആഘാത പഠനം നടത്തിയത്.

കെ-റെയിൽ നിർമാണം നീരൊഴുക്ക് തടസപ്പെടുന്നതിനും ഉരുൾപ്പൊട്ടൽ, വെള്ളപ്പൊക്കം തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്കും വഴിയൊരുക്കുമെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

പദ്ധതി പ്രദേശത്തെ പരിസ്ഥിതിയെ കെ-റെയിൽ എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത് എന്നതടക്കമുള്ള കാര്യങ്ങൾ ഡിപിആറിൽ വ്യക്തമാകുന്നുണ്ട്. സിൽവർലൈൻ കടന്നുപോകുന്ന പ്രദേശത്തെ മുഴുവൻ സസ്യജാലങ്ങൾക്കും എന്തു സംഭവിക്കുമെന്നുള്ള വിശദമായ റിപ്പോർട്ടും 320 പേജുള്ള പഠനത്തിലുണ്ട്.

Share
അഭിപ്രായം എഴുതാം