റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പയ്യന്നൂർ എഴിലോട് ലോറിയും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു: ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

January 9, 2022 - 12:48 pm

പയ്യന്നൂർ: പയ്യന്നൂർ എഴിലോട് ലോറിയും കാറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു, ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു കാറിൽ സഞ്ചരിക്കുകയായിരുന്ന തൃക്കരിപ്പൂർ പൂച്ചോൽ സ്വദേശിയും മംഗലാപുരം ഏനപ്പോയ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയുമായ അഹമ്മദ് (22) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വടകര സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാറിൽ ഏഴ് പേരാണ് ഉണ്ടായിരുന്നത്. മറ്റു വിദ്യാർത്ഥികൾക്ക് നിസ്സാര പരിക്ക് മാത്രമേയുള്ളൂ.

ഞായറാഴ്ച(09/01/21)പുലർച്ചെയാണ് അപകടമുണ്ടായത്. കോളേജിൽ പരീക്ഷ കഴിഞ്ഞ് കോളേജിലെ സുഹൃത്തുക്കളോടൊപ്പം പാലക്കയം തട്ട് സന്ദർശിക്കാനായി തൃക്കരിപ്പൂരിൽ നിന്നും യാത്ര തിരിച്ചതായിരുന്നു സംഘം.

പയ്യന്നൂർ ഏഴിലോഡ് ദേശീയ പാതയിൽ വെച്ചാണ് അപകടം സംഭവിച്ചത്. മുന്നിൽ സഞ്ചരിച്ച നാഷണൽ പെർമിറ്റ് ലോറി പെട്ടന്ന് ബ്രേയ്ക്ക് ചെയ്തപ്പോൾ പിന്നിൽ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. ഫയർ ഫോഴ്‌സ് എത്തിയാണ് വാഹനത്തിൽ കുടുങ്ങി കിടന്ന അഹമ്മദിനെ ഹോസ്പിറ്റലിൽ എത്തിച്ചത്. ഹോസ്പിറ്റലിൽ എത്തുമ്പോഴേക്കും അഹമ്മദ് മരണപ്പെട്ടിരുന്നു.

ഗുരുതരമായി പരിക്കേറ്റ മസ്ഹർ എന്ന വിദ്യാർത്ഥിയെ കണ്ണൂർ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റിയിട്ടുണ്ട് , ആൾഡ്രിൻ ചെറുപുഴ, മുബഷിർ മഞ്ചേശ്വരം, സുഹൈൽ പെരുമ്പ, റമീസ് പെരുമ്പ, ഭാസി കാസർകോട് എന്നിവരാണ് ഒപ്പമുണ്ടായ മറ്റു വിദ്യാർഥികൾ.

മരണപ്പെട്ട അഹമ്മദിന്റെ പിതാവ് ഇബ്രാഹിം കുവൈത്തിലാണ്, മാതാവ് കുഞ്ഞായിഷ, ബുഷ്‌റ, ബഷീർ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പരിയാരം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *