ചണ്ഡീഗഢ്: കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ സര്‍വകലാശാലകളും കോളജുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. ജനുവരി 12 വരെയാണ് അടയ്ക്കാന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍, സ്വകാര്യ, പ്രഫഷണല്‍ കോളജുകളും സ്വകാര്യ സര്‍വകലാശാലകളടക്കമുള്ളവയും അടയ്ക്കാനാണ് നിര്‍ദ്ദേശം. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരണമെന്ന് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. അധ്യാപക, അനധ്യാപക ജീവനക്കാര്‍ സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. സംസ്ഥാനത്ത് നിലവില്‍ രാത്രി കര്‍ഫ്യൂ തുടരുകയാണ്. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ച് വരെയാണ് നിയന്ത്രണം



