സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്ക്കെതിരേ സെഞ്ചുറിയനില്‍ നടന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയിച്ചെങ്കിലും കുറഞ്ഞ ഓവര്‍ നിരക്ക് ഇന്ത്യക്കു കെണിയായി. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ഒരു പോയിന്റ് കുറച്ചു.കൂടാതെ പിഴയായി മാച്ച് ഫീയുടെ 20 ശതമാനവും മാച്ച് റഫറി ആന്‍ഡ്രൂ പൈക്രോഫ്റ്റ് താരങ്ങള്‍ക്കെതിരെ വിധിച്ചു. അമ്പയര്‍മാരായ മറായിസ് എറാസ്മസ, അഡ്രിയാന്‍ ഹോള്‍ഡ്സ്റ്റോക്, അലാഹുദീന്‍ പലേകര്‍, ബോന്‍ഗാമി ജെലെ എന്നിവരുടെ റിപ്പോര്‍ട്ട് പ്രകാരമാണു നടപടി. കുറഞ്ഞ ഓവര്‍ നിരക്ക് കാരണം ഇന്ത്യക്ക് ഇതുവരെ മൂന്ന് പോയിന്റാണ് നഷ്ടമായത്. ഇം ണ്ടിനെതിരേ നടന്ന നോട്ടിങാം ടെസ്റ്റില്‍ ഇന്ത്യയുടെ രണ്ട് പോയിന്റ് കുറച്ചിരുന്നു. 53 പോയിന്റാണ് ഇന്ത്യക്കുള്ളത്. പോയിന്റ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ. ഓസ്ട്രേലിയ, ശ്രീലങ്ക, പാക്കിസ്താന്‍ എന്നിവരാണു മുന്നില്‍.
