പി.എം. കിസാന്‍ പദ്ധതി: 20,946 കോടി രൂപ വിതരണം ചെയ്തു

ന്യൂഡല്‍ഹി: പുതുവത്സരദിനത്തില്‍ പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിപ്രകാരമുള്ള ധനസഹായത്തിന്റെ പത്താംഗഡുവായി 10 കോടി കര്‍ഷകര്‍ക്ക് 20,946 കോടി രൂപ കൈമാറി. അര്‍ഹരായ കര്‍ഷകര്‍ക്കു പ്രതിവര്‍ഷം മൂന്ന് തുല്യഗഡുക്കളായി 6,000 രൂപ ബാങ്ക് അക്കൗണ്ട് വഴി നല്‍കുന്ന പദ്ധതിയാണിത്. 2019 ഫെബ്രുവരിയിലെ കേന്ദ്രബജറ്റിലാണു പി.എം. കിസാന്‍ പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതി കര്‍ഷകര്‍ക്കു വലിയ സഹായമാണെന്നും ഇടനിലക്കാരില്ലാതെ മുഴുവന്‍ ഗഡുക്കളും യഥാസമയം ബാങ്ക് അക്കൗണ്ടിലേക്കു െകെമാറിയതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പത്താംഗഡു വിതരണത്തിന്റെ ഭാഗമായി നടന്ന ഓണ്‍െലെന്‍ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരമൊരു നേട്ടം രാജ്യത്തിനു െകെവരിക്കാനാകുമെന്ന് ആരും കരുതിയതല്ല. ഇന്നലെ കൈമാറിയ തുകകൂടി ചേര്‍ത്ത് ഇതുവരെ 1.8 ലക്ഷം കോടി രൂപ കര്‍ഷകരുടെ അക്കൗണ്ടിലേക്കു െകെമാറി. കര്‍ഷകര്‍ക്കു മികച്ച നിലവാരമുള്ള വിത്തും വളവും വാങ്ങാന്‍ ഇതു സഹായകമായെന്നു മോദി ചൂണ്ടിക്കാട്ടി.കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍, ഒന്‍പത് മുഖ്യമ്രന്തിമാര്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള മന്ത്രിമാര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. 351 കര്‍ഷക ഉത്പാദക സംഘടനകളുടെ ലാഭവിഹിതമായ 14 കോടി രൂപയും പ്രധാനമന്ത്രി വിതരണം ചെയ്തു. 1.24 കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും.കാര്‍ഷികോപകരണങ്ങള്‍ വാങ്ങാനും ഉത്പന്നങ്ങള്‍ വിറ്റഴിക്കാനും ഇത്തരം സംഘടനകള്‍ സഹായകമാണെന്നു പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →