റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കിറ്റെക്സിലെ തൊഴിലാളികൾ നടത്തിയ അതിക്രമം: ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി വി. ശിവൻകുട്ടി

December 28, 2021 - 11:49 am

കൊച്ചി: കിഴക്കമ്പലത്ത് കിറ്റെക്സിലെ തൊഴിലാളികൾ നടത്തിയ അതിക്രമത്തിൽ ജില്ലാ ലേബർ ഓഫീസറോട് റിപ്പോർട്ട് തേടിയെന്ന് മന്ത്രി വി. ശിവൻകുട്ടി.

ലേബർ കമ്മീഷണർ കിഴക്കമ്പലത്തെത്തി തെളിവെടുപ്പ് നടത്തുമെന്നും റിപ്പോർട്ട് ഇന്നോ നാളെയോ ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

കിറ്റെക്സിൽ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ പരിശോധനകള്‍ കിറ്റെക്സില്‍ നടന്നിരുന്നു. തീവ്രവാദ ബന്ധമുള്ളവര്‍ അക്രമത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്നറിയാനായിരുന്നു നടപടി.

അതേസമയം, തൊഴിലാളികൾ പൊലീസിനെതിരെ നടത്തിയ അതിക്രമത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കും. കഴിഞ്ഞ ദിവസം അക്രമത്തിന്‍റെ ചില ദൃശ്യങ്ങള്‍ പുറത്തുവിട്ടിരുന്നു. കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപയോഗത്തെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *