റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റാഞ്ചി: തര്‍ക്കത്തെത്തുടര്‍ന്നു 14കാരനെ കഴുത്തും കൈകാലുകളുമറുത്ത് മൂന്നു ചാക്കുകളിലാക്കി കാട്ടില്‍ തള്ളി സൃഹൃത്തുക്കള്‍ ഝാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ കാണാനില്ല എന്നുകാണിച്ച് 14 വയസുകാരന്റെ കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നുള്ള അന്വേഷണത്തില്‍ കുട്ടിയുടെ സുഹൃത്തായ 14 വയസുകാരനെ പോലീസ് പിടികൂടി. ഇയാളെ ചോദ്യം ചെയ്തതില്‍നിന്നു രോഹിണിയിലുള്ള കുട്ടിയുടെ വീടിനു പുറത്ത് രാത്രി 8.30ന് കണ്ടുവെന്നും അവിടെ നിന്നു കുമ്പ്രബാദ് സ്റ്റേഷന്‍ റോഡിലേക്ക് ഇരുവരും പോയെന്നും മൊഴി നല്‍കി. അവിടെ അവിനാഷ് (19) എന്ന മറ്റൊരു സുഹൃത്തിനെ കണ്ടുവെന്നും കൂട്ടുകാരന്‍ പോലീസിനോടു പറഞ്ഞു. മൂവരും പളങ്ങാ പഹാഡ് വനമേഖലയിലേക്കു പോകുമ്പോള്‍ ഇരയും അവിനാഷുമായി വാക്കേറ്റമുണ്ടായി.
ഇതേത്തുടര്‍ന്നു അവിനാഷ് കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് കുട്ടിയെ കുത്തുകയും കഴുത്ത് അറക്കുകയുമായിരുന്നു. അതിനുശേഷം കുട്ടിയുടെ കൈകാലുകള്‍ അറുത്ത് മാറ്റിയ ശേഷം മൂന്നു ചാക്കുകളിലാക്കി മൃതദേഹം കാട്ടില്‍ തള്ളുകയായിരുന്നെന്നു പോലീസ് അറിയിച്ചു.

മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ പോലീസ് അവിനാഷിനെ അറസ്റ്റ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചു. കുട്ടിയെ കൊല്ലാന്‍ ഉപയോഗിച്ച രക്തം പുരണ്ട കത്തിയും മൊെബെല്‍ ഫോണും പോലീസ് കണ്ടെത്തി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *