റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

വീടിന്‌ സമീപത്തെ പാറക്കുളത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി:

December 23, 2021 - 7:59 am

നന്മണ്ട: കോഴിക്കോട്‌ നന്മണ്ട പരലാട്‌ പാറക്കുളത്തില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി എളംകുളം പാറക്കുഴി രജീഷിന്റെ ഭാര്യ ശിശിര (23) ആണ്‌ പാറക്കുളത്തില്‍ മരിച്ചത. 2021 ഡിസംബര്‍ 21 ചൊവ്വാഴ്‌ച പുലര്‍ച്ചെ 2 മണിയോടെയാണ്‌ യുവതിയെ വീട്ടില്‍ നിന്നും കാണാതാവുന്നത്. വീടിന്‌ സമീപത്തെ ക്വാറിയില്‍ വെളിച്ചം കണ്ടതോടെ നാട്ടുകാര്‍ നടത്തിയ തെരച്ചിലില്‍ പാറക്കുളത്തിന്‌ സമീപം യുവതിയുടെ മൊബൈല്‍ഫോണ്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന ബാലുശേരി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ സംഘം പുലര്‍ച്ചെയോടെ സ്ഥലത്തെത്തി മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഉച്ചക്ക്‌ ഒരുമണിയോടെ സ്‌കൂബാസംഘമാണ്‌ മൃതദേഹം കണ്ടെത്തിയത്‌. നരിക്കുനി ,വെളളിമാട്‌കുന്ന്‌ ,മീഞ്ചന്ത, മുക്കം, ഫയര്‍ ആന്‍ഡ്‌ റെസ്‌ക്യൂ സ്‌കൂബാ ടീം, കൂരാച്ചുണ്ട്‌ അമീന്‍ റെസ്‌ക്യൂ ടീം, എന്നിവിടങ്ങളിലെ യൂണിറ്റുകളാണ്‌ സംഭവ സ്ഥലത്തെത്തിയത്‌.

നരിക്കുനി എസ്‌.ഒ.ടി.പി രാാമചന്ദ്രന്‍ സ്‌കൂബാ അംഗങ്ങളായ ശിഹാബുദ്ദീന്‍, അഭിലാഷ്‌, മിഥുന്‍, ഇന്ദ്രജിത്‌ എന്നിവരാണ്‌ തെരച്ചിലിന്‌ നേതൃത്വം നല്‍കിയത്‌. പോസ്‌റ്റ ്‌മോര്‍ട്ടത്തിനായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക മൃതദേഹം മാറ്റി ഒരു വര്‍ഷം മുമ്പാണ് ശിശിരയും രജീഷും വിവാഹിതരായത്‌. പിതാവ്‌ : സുരേന്ദ്രന്‍,മാതാവ്‌ : ഷീബ.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *