മുംബൈ: ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ മൂന്നു മത്സര ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയില്‍ കെ.എല്‍. രാഹുല്‍ വൈസ് ക്യാപ്റ്റന്‍. പരുക്കിന്റെ പിടിയിലായി പുറത്തായ രോഹിത് ശര്‍മയ്ക്കു പകരമാണു പുതിയ നിയോഗം. ഫോം നഷ്ടപ്പെട്ട് ഉഴലുന്ന മധ്യനിരബാറ്റ്സ്മാന്‍ അജിന്‍ക്യ രഹാനെയില്നിന്നാണ് ഉപനായകപദവി രോഹിത് ശര്‍മയെ ഏല്‍പ്പിച്ചത്. എന്നാല്‍ പരിശീലനത്തിനിടെ പരുക്കേറ്റ രോഹിതിനു പരമ്പരതന്നെ നഷ്ടമായി. തുടര്‍ന്നാണ് വിരാട് കോഹ്ലിയുടെ സഹായിയായി ബി.സി.സി.ഐ. രാഹുലിനെ നിശ്ചയിച്ചത്. ഇതുവരെ 40 ടെസ്റ്റുകളില്‍ രാഹുല്‍ ഇന്ത്യന്‍ കുപ്പായം അണിഞ്ഞിട്ടുണ്ട്. 2014-ല്‍ ആയിരുന്നു അരങ്ങേറ്റം. ആറു സെഞ്ചുറിയും 12 അര്‍ധസെഞ്ചുറിയും അടക്കം 35.16 ശരാശരിയില്‍ 2321 റണ്ണാണു സമ്പാദ്യം. ഈമാസം 26 നു സെഞ്ചൂറിയനിലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യകളി.
റിപ്പോര്‍ട്ട്
ന

