ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മഹാപഞ്ചായത്ത് നടത്തുന്നത് തുടരുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ (ബികെയു) നേതാവ് രാകേഷ് ടികായത്ത്. എല്ലാ വര്‍ഷവും 10 ദിവസത്തെ കിസാന്‍ ആന്ദോളന്‍ മേള നടക്കുമെന്നുമാണ് കാര്‍ഷിക നിയമപ്രക്ഷോഭത്തിന് ശേഷം വീടുകളിലേക്ക് മടങ്ങാന്‍ തുടങ്ങുന്ന കര്‍ഷകരെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞത്. കര്‍ഷകപ്രക്ഷോഭം ഉയര്‍ത്തിക്കാട്ടുന്നതില്‍ മാധ്യമങ്ങളുടെ പങ്കിനെയും ടാകേഷ് ടിക്കായത്ത് പ്രശംസിച്ചു. അച്ചടി, ഇലക്ട്രോണിക്, പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ വഴിയുള്ള നിരന്തരമായ റിപോര്‍ട്ടിങ് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



