റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മോഹൻലാൽ സംവിധാനം ചെയ്യുന്ന ബറോസിന്റെ ചിത്രീകരണം പുനരാരംഭിക്കുന്നു.

December 3, 2021 - 10:19 am

കുട്ടികൾക്ക് പ്രാധാന്യം കൊടുത്തു കൊണ്ട് മോഹൻലാൽ ആദ്യമായി സംവിധാനം പുതിയ ചിത്രമാണ് ബറോസ് . ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെത്തുടർന്ന് അത് നിർത്തിവെക്കുകയായിരുന്നു. ഡിസംബർ 15ന് വീണ്ടും ചിത്രീകരണത്തിലെ കടക്കുമെന്നാണ് മോഹൻലാൽ പറയുന്നത്.

ചിത്രത്തിൽ അഭിനയിച്ച കുട്ടികളെല്ലാം വളർന്നു പോയത് കൊണ്ടും പലർക്കും വരാൻ കഴിയാത്ത അവസ്ഥയായ തുകൊണ്ടും ആദ്യം ഷൂട്ട് ചെയ്ത രംഗങ്ങളെല്ലാം ഒഴിവാക്കിക്കൊണ്ടും ആദ്യം മുതൽ ഷൂട്ട് ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് മോഹൻലാൽ വെളിപ്പെടുത്തിയത്.10 ദിവസം കേരളത്തിൽ ഷൂട്ട് ചെയ്തു പിന്നീട് ഗോവയിൽ പോയപ്പോഴാണ് കോവിഡ് രൂക്ഷമായത്.

ഫാൻസി സിനിമ എന്ന നിലയിൽ ലോകത്തിന് കാണിച്ചു കൊടുക്കാവുന്ന പലതും ബറോ സിലുണ്ടെന്നും അത് കേട്ട സമയത്ത് മറ്റൊരു ഡയറക്ടലേക്ക് പോകുന്നതിനു പകരം എന്തുകൊണ്ട് എനിക്ക് ചെയ്തുകൂടാ എന്ന് ആലോചിക്കുകയായിരുന്നു എന്നും മോഹൻലാൽ പറഞ്ഞു.

വാസ്കോഡഗാമ യുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ് . നാന്നൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് യഥാർത്ഥ അവകാശിയെയാണ് കാത്തിരിക്കുന്നത് . നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിൽ എത്തുന്നതാണ് സിനിമയുടെ പ്രമേയം. പോർച്ചുഗീസ് പശ്ചാത്തലമുള്ള സിനിമയായ ബറോസിൽ നായകകഥാപാത്രമായ ബറോസിനെ അവതരിപ്പിക്കുന്നത് മോഹൻലാൽ തന്നെയാണ്.

വിദേശ നടിയായ പാസ് വേഗ ഈ ചിത്രത്തിലെ ഒരു ഭാഗമാണ്. പൃഥ്വിരാജ് സുകുമാരൻ പ്രതാപ് പോത്തൻ എന്നിവരും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമ്മിക്കുന്നത്. മൈഡിയർ കുട്ടിച്ചാത്തൻ എന്ന ചിത്രം ചെയ്ത ജിജോ പൊന്നൂസ് പുന്നൂസ് രചനയും സന്തോഷ് ശിവൻ ഛായാഗ്രഹണവും സന്തോഷ് രാമൻ പ്രൊഡക്ഷൻ ഡിസൈനിംഗും നിർവഹിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *