ടെല്‍ അവീവ്: അഞ്ചു മുതല്‍ 11 വരെ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്സിന്‍ നല്‍കാനൊരുങ്ങി ഇസ്രയേല്‍.കോവിഡ് തരംഗത്തില്‍ നിന്നു രക്ഷനേടാന്‍ കുട്ടികള്‍ക്ക് വാക്സിനേഷന്‍ ആരംഭിച്ച ചുരുക്കം രാജ്യങ്ങളിലൊന്നാണ് ഇസ്രയേല്‍. അടുത്തിടെ രാജ്യത്ത് സ്ഥിരീകരിച്ച കോവിഡ് കേസുകളില്‍ പകുതിയോളം 11 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍ക്കാണെന്നും ഇത് കുട്ടികളില്‍ കോവിഡ് തരംഗം ആരംഭിച്ചതിന്റെ സൂചനയാണെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് ഫെയ്സ് ബുക്കില്‍ കുറിച്ചു.


