റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സീരിയൽ താരം ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം: 15 പവൻ നഷ്ടപ്പെട്ടതായി പരാതി

November 19, 2021 - 8:12 am

കണ്ണൂർ : പ്രമുഖ സീരിയൽ താരം ശ്രീകല ശശിധരന്റെ വീട്ടിൽ മോഷണം. ശ്രീകലയുടെ കണ്ണൂർ ചെറുകുന്നിലെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.15 പവന്റെ സ്വർണ്ണാഭരണങ്ങളാണ് മോഷണം പോയത്. സംഭവവുമായി ബന്ധപ്പെട്ട് കണ്ണപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

ശ്രീകലയുടെ സഹോദരിയും അച്ഛനും താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. അച്ഛനും സഹോദരിയും പുറത്തുപോയ സമയം നോക്കിയാണ് മോഷ്ടാക്കൾ വീട്ടിൽ കയറിയത്. വീടിന്റെ പിൻഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് പൊളിച്ചാണ് മോഷണസംഘം അകത്തെത്തിയത്. വൈകിട്ട് നാലുമണിയോടെ അച്ഛൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ അലമാര തുറന്ന് കിടക്കുന്നതായും തുണിത്തരങ്ങൾ വാരിവലിച്ചിട്ടതായും ശ്രദ്ധയിൽപ്പെട്ടു. അസ്വാഭാവികതയിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം മോഷണം പോയ വിവരം അറിയുന്നത്

ഉടൻ തന്നെ ശ്രീകലയുടെ സഹോദരി ശ്രീജയ പൊലീസിൽ വിവരമറിയിച്ചു. ശ്രീജയയുടെ 10 പവന്റെ ഒരു മാലയും 5 വളകളുമാണ് മോഷണം പോയത്. ശ്രീജയയുടെ പരാതിയിൽ കണ്ണപുരം പൊലീസ് അന്വേഷണം തുടങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *