റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അഫ്ഗാൻ ജനതയ്ക്ക് കൈത്താങ്ങായി ഇന്ത്യ: 50,000 ടൺ ഗോതമ്പ് പാക്കിസ്ഥാൻ വഴി അഫ്ഗാനിലെത്തിക്കും

November 18, 2021 - 12:01 pm

ന്യൂഡൽഹി: പട്ടിണിയിലേക്കും സാമ്പത്തിക ബുദ്ധിമുട്ടിലേക്കും കൂപ്പ് കുത്തിയ അഫ്ഗാൻ ജനതയ്‌ക്ക് ഇന്ത്യയുടെ ഭക്ഷ്യ സഹായം.50,000 ടൺ ഗോതമ്പ് ആണ് ഇന്ത്യ അഫ്ഗാന് നൽകുക.

ഇന്ത്യയിൽ നിന്നുമുള്ള ഭക്ഷ്യധാന്യങ്ങൾ പാകിസ്താനിലൂടെ കടത്തിക്കൊണ്ടുപോകാൻ പാക് സർക്കാർ അനുമതി നൽകിയതോടെയാണ് ഇതിന് വഴിതെളിഞ്ഞത്. നേരത്തെ ഈ ആവശ്യവുമായി താലിബാൻ പ്രതിനിധി പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ കണ്ടിരുന്നു.ഇത്ര വലിയ അളവിൽ ഗോതമ്പ് വിമാനമാർഗം എത്തിക്കാൻ സാധിക്കാത്തതിനാലാണ് കരമാർഗം എത്തിക്കുന്നത്. എന്നാൽ വിഷയത്തിൽ തീരുമാനമെടുക്കുന്നത് പാകിസ്താൻ വൈകിപ്പിക്കുകയായിരുന്നു.

വേൾഡ് ഫുഡ് പ്രോഗ്രാം റിപ്പോർട്ട് പ്രകാരം അഫ്ഗാനിസ്താനിലെ പകുതിയോളം വരുന്ന ജനങ്ങൾ ഭക്ഷ്യപ്രതിസന്ധിയെ തുടർന്നുള്ള വെല്ലുവിളികൾ നേരിടുന്നുണ്ടെന്നാണ് വിവരം. 20 ലക്ഷത്തോളം വരും ഈ രീതിയിയിൽ ദുരിതമനുഭവിക്കുന്നവരുടെ എണ്ണം എന്നാണ് റിപ്പോർട്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *