റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കുടുംബ പ്രശ്നങ്ങളെത്തുടർന്നു കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച മാതാവ് അറസ്റ്റിൽ

November 17, 2021 - 8:13 am

പാലക്കാട്∙ ഷൊർണൂരിൽ രണ്ട് മക്കളെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച കേസിൽ കുട്ടികളുടെ മാതാവ് അറസ്റ്റിൽ. പരിയംതടത്തിൽ ദിവ്യയെയാണ് ഷൊർണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച ദിവ്യ സ്വകാര്യ മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്നു.

2021 നവംബർ 14 ഞായറാഴ്ച രാവിലെയാണു കുടുംബ പ്രശ്നങ്ങളെത്തുടർന്നു കുട്ടികളെ കൊലപ്പെടുത്തി ദിവ്യ ആത്മഹത്യയ്ക്കു ശ്രമിച്ചത്. ദിവ്യയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഗാർഹിക പീഡനത്തിനു ഭർത്താവിന്റെ മുത്തശ്ശി അമ്മിണിക്കെതിരെയും പൊലീസ് കേസെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *