റിപ്പോര്‍ട്ട്
ഡെസ്ക് ന്യൂസ്

പത്തനംതിട്ട ജില്ലാ ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ശിശുദിനാഘോഷം ഓണ്‍ലൈനായി നടത്തി. ശിശുദിനാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട കളക്ടറേറ്റ് അങ്കണത്തില്‍ രാവിലെ ശിശുക്ഷേമ സമിതി സംസ്ഥാന സമിതി അംഗം പ്രൊഫ: ടി.കെ.ജി നായര്‍ പതാക ഉയര്‍ത്തി.  ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍, എഡിഎം അലക്‌സ് പി തോമസ് എന്നിവര്‍ ശിശുദിന സന്ദേശം നല്‍കി. മാസ്റ്റര്‍ എസ്. അഭിഷേക് അധ്യക്ഷതവഹിച്ചു.  

കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്ത മാസ്റ്റര്‍ അദ്വൈത് എസ്.നായര്‍ ശിശുദിനാഘോഷം ഉദ്ഘാടനം ചെയ്തു. ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനം കുട്ടികളുടെ പ്രധാനമന്ത്രി മാസ്റ്റര്‍ അദ്വൈത് എസ്.നായരിന് നല്‍കി സംസ്ഥാന സമിതി അംഗം പ്രൊഫ: ടി.കെ.ജി നായര്‍ നിര്‍വഹിച്ചു. സമ്മാനദാനം വൈസ് പ്രസിഡന്റ് പ്രൊഫ: മോഹന്‍കുമാര്‍ നിര്‍വഹിച്ചു.  കുമാരി ആര്‍.എസ് അനാമിക സ്വാഗതവും പറഞ്ഞു.ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share
samadarsi2020@gmail.com'

About ഡെസ്ക് ന്യൂസ്

View all posts by ഡെസ്ക് ന്യൂസ് →

Leave a Reply

Your email address will not be published. Required fields are marked *