റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ്: പ്രതിയെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു

November 13, 2021 - 8:33 am

മൂന്നാർ: മൂന്നാറിൽ സ്‌പെഷ്യൽ ബ്രാഞ്ച് എസ് പി ചമഞ്ഞ് തട്ടിപ്പ് നടത്തിയ ആൾ പിടിയിൽ. കൊല്ലം സത്യാലയം വീട്ടിൽ പ്രതീപ്കുമാർ (41)നെയാണ് മൂന്നാർ സിഐ മനീഷ് കെ പൗലോസിന്റെ നേത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പോക്സോ കേസ് അന്വേഷിക്കാൻ തലസ്ഥാനത്തുനിന്നും താൻ മൂന്നാറിലെത്തുകയാണെന്നും വൈദ്യുതി വകുപ്പിന്റെ മുറി നൽകണമെന്നും പ്രദീപ് ജീവനക്കാരെ അറിയിച്ചിരുന്നു.

തുടർന്ന് ഇന്നലെ വൈകുന്നേരം മൂന്നാറിലെത്തിയ ഇയാൾ ഇക്കാനഗറിലെ വൈദ്യുതി വകുപ്പിന്റെ ഐബിയിൽ മുറിയെടുത്തു. രാവിലെ മൂന്നാർ ഡിവൈഎസ്പിയെ വിളിച്ച് പോസ്‌കോ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനാണ് എത്തിയിക്കുന്നതെന്നും എസ്എച്ച്ഒയും പോലീസുകാരെയും ഐബിയിൽ വരാൻ പറയണമെന്നും പറഞ്ഞു.

പ്രതിയുടെ സംസാരത്തിൽ അസ്വാഭാവീകത കണ്ടെത്തിയ ഡിവൈഎസ്പി ഉടൻതന്നെ മൂന്നാർ സിഐ മനീഷ് കെ പൗലോസിനെ വിവരമറിയിച്ചതോടെയാണ് ഇയാളെ പിടികൂടുിയത്. പാലക്കാട് കേന്ദ്രീകരിച്ച് പ്രതിക്ക് പോക്സോ കേസ് നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടത്തിയാലെ പ്രതി മറ്റെന്തെങ്കിലും കുറ്റക്യത്യങ്ങൾ ചെയ്തിട്ടുണ്ടോയെന്ന് അറിയുവാൻ കഴിയുകയുള്ളുവെന്നും പോലീസ് പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *